റാഫോല്‍ ഇടപാടുകള്‍ വലിച്ചിഴയ്ക്കരുതെന്ന് അംബാനി; 5000 കോടി നഷ്ടപരിഹാരം അവശ്യപ്പെട്ട് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

റാഫോല്‍ ഇടപാടുകള്‍ വലിച്ചിഴയ്ക്കരുതെന്ന് അംബാനി; 5000 കോടി നഷ്ടപരിഹാരം അവശ്യപ്പെട്ട് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു

അഹമ്മദാബാദ്: വിവാദമായ റാഫോല്‍ ഇടപാടില്‍ റിലയന്‍സ് ഗ്രൂപ്പ് നിയമ നടപുടിയിലേക്ക്. റാഫേല്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ റിലയന്‍സിനെതിരെ വിവാദ പരമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹിലിനെതിരെയും കമ്പനി പരാതി നല്‍കിയിട്ടുണ്ട്. നാഷ്ണല്‍ ഹെറാള്‍ഡ് പബ്ലിഷര്‍മാരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്. എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അലാ, ലേഖനം എഴുതിയ വിശ്വദീപ് എന്നിവരെയും പ്രതിചേര്‍ത്താണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ റഫേല്‍ ഇടപാടുകള്‍ കടുത്ത വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇടപാട് സംബന്ധിച്ച പ്രഖ്യപനം നടത്തുന്നതിന് പത്തു ദിവസം മുന്‍പാണ് കമ്പനി സ്ഥാപിച്ചതെന്ന് ലേഖനത്തിലുണ്ട്. ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കമ്പനിയെകുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും, ഗ്രൂപ്പിനെ ദോഷകരമായി ബാധിക്കുമെന്നും ആരോപിച്ച് അന്‍പതിനായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ആനില്‍ അംബാനി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/2NjotOn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages