മന്ത്രി രാജുവിന്റെ ജര്‍മ്മന്‍ സന്ദര്‍ശന വിവാദത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അമേരിക്കന്‍ സന്ദര്‍ശനം ചര്‍ച്ചയാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

മന്ത്രി രാജുവിന്റെ ജര്‍മ്മന്‍ സന്ദര്‍ശന വിവാദത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അമേരിക്കന്‍ സന്ദര്‍ശനം ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിനുശേഷം പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അമേരിക്കന്‍ സന്ദര്‍ശനം വിവാദമാകുന്നു. പ്രളയത്തിനിടയില്‍ കോട്ടയത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ. രാജുവിന്റെ ജര്‍മ്മന്‍ സന്ദര്‍ശനം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിതയുടെ അമേരിക്കന്‍ യാത്ര. ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് അമേരിക്കയ്ക്ക് പോയത്.

വെള്ളം ഇറങ്ങിയ ശേഷം സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇത്തരത്തില്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ ഏകോപ്പിക്കേണ്ടതിന്റെ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇവര്‍. ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിന്റെ ചുമതലയും ഡയറക്ടര്‍ക്കാണ്. എല്ലാ ദിവസവും അവലോകന യോഗങ്ങളും ചേരേണ്ടതുണ്ട്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വങ്ങള്‍ നിലനില്‍ക്കെയാണ് സരിതയുടെ വിദേശസഞ്ചാരം.

അമേരിക്കയിലെ ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ റിസോഴ്‌സ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷല്‍ സെമിനാര്‍ ഓണ്‍ എമേര്‍ജിങ്ങ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പങ്കെടുക്കാനാണ് യാത്ര. ഈ മേഖലയിലെ വിദഗ്ധരെ സെമിനാറിന് അയക്കുന്നതിന് പകരം അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ തന്നെ നേരില്‍ പോകുന്നതെന്തിനെ ചോദ്യത്തിനും ആരോഗ്യവകുപ്പിന് ഉത്തരമില്ല.



from mangalam.com https://ift.tt/2MBgqjL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages