മുതിര്‍ന്ന അമേരിക്കന്‍ സെനറ്ററും വിയറ്റനാം യുദ്ധനായകനുമായ ജോണ്‍ മക്‌കെയിന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

മുതിര്‍ന്ന അമേരിക്കന്‍ സെനറ്ററും വിയറ്റനാം യുദ്ധനായകനുമായ ജോണ്‍ മക്‌കെയിന്‍ അന്തരിച്ചു

വാഷിങ്ടണ്‍: മുതിര്‍ന്ന അമേരിക്കന്‍ സെനറ്ററും വിയറ്റനാം യുദ്ധം നയിച്ച ജോണ്‍ മക്‌കെയിന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

അമേരിക്കന്‍ സമയം ശനിയാഴ്ച രാവിലെ മുതല്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സാവിധികള്‍ അവസാനിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗത്തെത്തുടര്‍ന്ന് അദ്ദേഹം വാഷിങ്ടണ്ണില്‍ നിന്നും താമസം മാറ്റിയിരുന്നു.

ജൂലൈയില്‍ ഇടതു കണ്ണിന് മുകളില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തലച്ചോറിലുള്ള ട്യൂമര്‍ കണ്ടെത്തിയത്.

ആറുവട്ടം സെനറ്ററായിട്ടുള്ള മക്കലന്‍ 2008ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബരാക് ഒബാമയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധവിമാനങ്ങളുടെ പൈലറ്റ് എന്ന നിലയില്‍ അമേരിക്കയ്ക്ക് വേണ്ടി അദ്ദേഹം സേവനമനുഷ്ടിച്ചത്. പിന്നീട് യുദ്ധകുറ്റവാളിയായി അഞ്ചുവര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു.



from mangalam.com https://ift.tt/2oc4arg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages