ന്യൂഡല്‍ഹി: കേരളത്തെ അധിക്ഷേപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. ചാനല്‍ ചര്‍ച്ചയ്ക്കിടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്. ഇതോടെ അര്‍ണബിന്റെ റിപ്പോര്‍ട്ടര്‍ ചാനലിലും ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ പേജുകളിലും മലയാളികള്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
യുഎഇ കേരളത്തിന് ദുരിതാശ്വാസമായി 700 കോടി രൂപ അനുവദിച്ചുവെന്നും മറിച്ചുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം പരാമര്‍ശമുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയ്ഡ് ഏജന്റുമാണെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍.
'എന്തൊരു നാണംക്കെട്ട വിഭാഗം ഇന്ത്യാക്കാരാണിത്. എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവര്‍ത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവര്‍ക്ക് എന്താണ് ലഭിക്കുന്നത്. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്ക് പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവര്‍ക്ക് ഫണ്ട് നല്കുന്നത്. വിഷയം എന്താണെന്നാല്‍ ഇവര്‍ ഇന്ത്യയെ അപമാനിക്കാനുള്ള നീക്കമാണ്. അര്‍ണബ് പറഞ്ഞു. ഇതോടെ നവമാധ്യമങ്ങളില്‍ അര്‍ണബിനെതിരെയുള്ള ട്രോളുകളും കമന്റുകളും നിറഞ്ഞിരിക്കുകയാണ്.
WOW!! Arnab just called the suffering people of Kerala “the most shameless bunch of Indians I have ever seen”!! 😡😡#NammudeKeralam pic.twitter.com/1heJSdnlVq— B R U T U (@BrutuTweets) August 25, 2018
from mangalam.com https://ift.tt/2MuztMt
via IFTTT
No comments:
Post a Comment