രാജ്യം വിടുന്നതിന് മുന്‍പ് മല്യ ബിജെപി നേതാക്കളെ കണ്ടു; ആ്‌രോപണവുമായി രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

രാജ്യം വിടുന്നതിന് മുന്‍പ് മല്യ ബിജെപി നേതാക്കളെ കണ്ടു; ആ്‌രോപണവുമായി രാഹുല്‍ ഗാന്ധി

ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച മല്യ അടക്കമുള്ള വ്യവസായികളോട് ഉദാരസമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ലണ്ടനില്‍ വച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍, മല്യ ഏതൊക്കെ ബിജെപി നേതാക്കളെയാണ് കണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറയുകയായിരുന്നു.

മല്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ജയിലുകളിലെ അവസ്ഥ വളരെ മാന്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. നീതി എല്ലാ ഇന്ത്യാക്കാര്‍ക്കും തുല്യമാകണമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ മോശമാണെന്ന് മല്യ ഒരിക്കല്‍ പരാമര്‍ശിച്ചിരുന്നു.



from mangalam.com https://ift.tt/2Mxb6NX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages