രാംലീല മൈതാനത്തിന് വാജ്‌പേയിയുടെ പേര് നല്‍കിയാല്‍ വോട്ട് കിട്ടില്ല - കെജ്‌രിവാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

രാംലീല മൈതാനത്തിന് വാജ്‌പേയിയുടെ പേര് നല്‍കിയാല്‍ വോട്ട് കിട്ടില്ല - കെജ്‌രിവാള്‍

ന്യൂഡൽഹി: രാംലീലാ മൈതാനത്തിന് വാജ്പേയിയുടെ പേര് നൽകിയത് കൊണ്ട് വോട്ട് ലഭിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രിയുടെ പേര് മാറ്റിയാൽ ചിലപ്പോൾ വോട്ട് ലഭിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു. രാംലീലാ മൈതാനത്തിനും മറ്റു പൊതു ഇടങ്ങൾക്കും അടൽജിയുടെ പേര് നൽകിയതുകൊണ്ട് വോട്ട് ലഭിക്കില്ല. എന്നാൽ, പ്രധാനമന്ത്രിയുടെ പേര് മാറ്റി ബിജെപി ഒന്ന് ശ്രമിച്ച് നോക്കണം. ചിലപ്പോൾ കുറച്ച് വോട്ട് ലഭിച്ചേക്കാം. കാരണം നരേന്ദ്രമോദി എന്ന പേര് കേൾക്കുമ്പോഴാണ് ജനങ്ങൾക്ക് വോട്ട് ചെയ്യാതിരിക്കുന്നതെന്നും കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. രാംലീലാ മൈതാനത്തിന് അടൽ ബിഹാരി വാജ്പേയി മാതാനമെന്ന പേര് നൽകണമെന്ന നിർദേശം പരിഗണനയിലാണെന്ന് ഡൽഹി നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് കെജ്രിവാളിന്റെ ട്വീറ്റ്. അതേസമയം, പാർട്ടി അത്തരത്തിലൊരു നിർദേശവും നൽകിയിട്ടില്ലെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. ചില ആളുകൾ അപവാദം പരത്തുകയാണ്. ഞങ്ങൾ രാമനെ ആരാധിക്കുന്നവർ ആയതിനാൽ രാംലീലാ മൈതാൻ എന്ന പേര് മാറ്റുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2MUSGGi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages