മലയാളിക്ക് ഇന്ന് 'അതിജീവന'ത്തിന്റെ ഓണം..,വിദേശസഹായം ലഭ്യമാക്കാന്‍ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍, നഷ്ടമായ രേഖകള്‍ ഒരൊറ്റ കുടക്കീഴില്‍.. ജക്കാര്‍ത്തയില്‍ ട്രാക്കുണര്‍ന്നു: വായിക്കാം പ്രധാന വാര്‍ത്തകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

മലയാളിക്ക് ഇന്ന് 'അതിജീവന'ത്തിന്റെ ഓണം..,വിദേശസഹായം ലഭ്യമാക്കാന്‍ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍, നഷ്ടമായ രേഖകള്‍ ഒരൊറ്റ കുടക്കീഴില്‍.. ജക്കാര്‍ത്തയില്‍ ട്രാക്കുണര്‍ന്നു: വായിക്കാം പ്രധാന വാര്‍ത്തകള്‍

മഹാപ്രളയം വിതച്ച ദുരിതത്തില്‍ നിന്നും കരകയറുന്ന മലയാളിക്ക് ഇന്ന് ഓണം; ആഘോഷവും ആര്‍പ്പുവിളികളുമില്ല

കോട്ടയം: മഹാപ്രളയം ദുരന്തം വിതച്ച കേരളക്കരയ്ക്ക് ഇന്ന് തിരുവോണമാണ്. പ്രളയം വിതച്ച ദുരന്തം കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ ആഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാതെയാണ് ഓണം കടന്നു പോകുന്നത്. ഇപ്പോഴും സ്വന്തം വീട്ടില്‍ എത്താനാകാതെ ദുരാതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് നിരവധി പേരാണ്. ഇവര്‍ക്കൊപ്പമായിരിക്കും ഇത്തവണ കേരളത്തിന്റെ ഓണം.

[IMG]

നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ് സഹായം നിഷേധിച്ചത് നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാരിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു പ്രഖ്യാപിച്ചിരിക്കുന്ന വിദേശ ധനസഹായങ്ങളെച്ചൊല്ലി ഉയരുന്ന വിവാദം സുപ്രീംകോടതിയിലേക്ക്. വിദേശധനസഹായം സ്വീകരിക്കാന്‍ പാടില്ലെന്ന നയം ചൂണ്ടിക്കാട്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സിപിഐ നേതാവ് ബിനോയ് വിശ്വമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

[IMG]

ഏഷ്യന്‍ ഗെയിംസ് ഇനി ട്രാക്കില്‍: ജക്കാര്‍ത്തയുടെ ഏഴാം ദിനം അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്കു തുടക്കം, പ്രതീക്ഷയോടെ ഇന്ത്യ

ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ എല്ലാ കണ്ണുകളും ഇനി ട്രാക്കിലേക്ക്. പുതിയ വേഗവും പുതിയ ദൂരവും, പുതിയ ഉയരവും കുറിയ്ക്കാന്‍ ജക്കാര്‍ത്തയുടെ മണ്ണില്‍ ഏഷ്യന്‍ പോരാട്ടം ഏഴാം ദിനത്തില്‍ തുടങ്ങും. പ്രധാന വേദിയായ ഗെലോറ ബുങ് കാര്‍ണോ സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഗെയിംസ് ഇനങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന ഇന്ത്യയ്ക്ക് ട്രാക്കിനത്തില്‍ പ്രതീക്ഷയുടെ ഭാരവുമായാണ് കുതിപ്പിനൊരുങ്ങുന്നത്. അത്‌ലറ്റിക്‌സിലെ ആകെ മെഡലുകളുടെ എണ്ണത്തില്‍ ചൈനയ്ക്കും ജപ്പാനും പിന്നില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ മെഡല്‍ വാരുമെന്ന പ്രതീക്ഷയിലാണ്. ​‍്ര​ടാക്കിനത്തില്‍ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് ആ​േ​രാക്യ രാജും ​െ​സമിയി​െ​ലത്തി.

[IMG]

ഒലിച്ചുപോയ രേഖകളില്‍ നിരാശ വേണ്ട: പ്രളയത്തില്‍ നഷ്ടമായ രേഖകള്‍ എല്ലാം ഒരൊറ്റ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും

തിരുവനന്തപുരം: പ്രളയത്തില്‍ ഒലിച്ചുപോയ നിര്‍ണ്ണായക രേഖകള്‍ നഷ്ടമായതോര്‍ത്ത് നിരാശ വേണ്ട. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍ നിന്ന് നല്‍കാന്‍ വേണ്ട സംവിധാനം ഒരുക്കുമെന്ന് മുഖ്യമരന്തി പിണറായി വിജയന്‍ വ്യക്തമാക്കി.

[IMG]

സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബുലൈസിനെ പിടികൂടി

തൃശ്ശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബുലൈസിനെ പിടികൂടി. കോഴിക്കോട് ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) സംഘം തൃശ്ശൂരില്‍ നിന്നാണ് ഇയാളെ വലയിലാക്കിയത്. തൃശ്ശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തിനായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.



from mangalam.com https://ift.tt/2PGOBnY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages