യാത്രക്കാരിയുടെ മുന്നില്‍ സ്വയംഭോഗം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

യാത്രക്കാരിയുടെ മുന്നില്‍ സ്വയംഭോഗം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: യാത്രക്കാരിയുടെ മുന്നിൽ സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശി രാജ്ബഹദൂർ പാലാണ് (37) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈ മലാദ് ലിങ്ക് റോഡിൽ നിന്നും ബോറിവാലിയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഓട്ടോയിൽ കയറി അൽപസമയത്തിനകം രാജ്ബഹദൂർ വിജനമായ റോഡിലേക്ക് കൊണ്ടുപോയി. ഇതിനിടെ പാന്റ്സ് അഴിക്കുകയും യുവതിക്ക് നേരേ തിരിഞ്ഞ് സ്വയംഭോഗം ചെയ്യാൻ തുടങ്ങുകയും ചെയ്തു. ഈസമയം ഒരു സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്ന യുവതി ഓട്ടോ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തിനോട് സൂചിപ്പിച്ചിരുന്നു. എന്നാൽ രാജ്ബഹദൂറിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. തുടർന്ന് സംഭവം പന്തിയല്ലെന്ന് കണ്ടതോടെ വേഗതകുറഞ്ഞ തക്കത്തിൽ യുവതി ഓട്ടോയിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. യുവതി തന്നെയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിലൂടെയും അവർ വിശദീകരിച്ചു. താൻ രക്ഷപ്പെട്ട സ്ഥലത്ത് ആ സമയം എട്ടുപേരെങ്കിലും ഉണ്ടായിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. യുവതി പരാതി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് ബോറിവാലി പോലീസ് ഓട്ടോ ഡ്രൈവറെ പിടികൂടിയത്. Content Highlights:auto driver arrested in mumbai for making lewd gestures


from mathrubhumi.latestnews.rssfeed https://ift.tt/2PCybNm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages