തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഇരുട്ടിലായ കേരളത്തില്‍ നാലു ദിവസത്തിനുള്ളില്‍ പൂര്‍ണമായി വൈദ്യുതി ബന്ധം പുനസ്ഥാപിക്കമെന്ന് വൈദ്യുതി മന്ത്രി എം. എം മണി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇരുട്ടിലായ കേരളത്തിനെ പൂര്‍ണമായി പ്രകാശഭരിതമാക്കാന്‍ സംസ്ഥാനത്തെ വിരമിച്ച കെഎസ്ഇബി ജീവനക്കാരുടെ സഹായം വൈദ്യുതി വകുപ്പ് തേടിയിട്ടുണ്ട്്. ഇതിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സഹകരണം ഉണ്ടാകും.
പ്രളയത്തെ തുടര്‍ന്ന് 25 ലക്ഷം കണക്ഷനുകളാണ് നഷ്ടമായത്. വയറിംഗിലുണ്ടായിരുന്ന പിഴവുകളെല്ലാം പരിഹരിച്ചുകൊണ്ടാകും കണക്ഷനുകള്‍ പുനസ്ഥാപിക്കുകയെന്നും അദേഹം പറഞ്ഞു. പ്രളയത്തില്‍ 400 കോടി രൂപയുടെ നഷ്മാണ് വൈദ്യുതി വകുപ്പിനുണ്ടായത്.
from mangalam.com https://ift.tt/2we5LkC
via IFTTT
No comments:
Post a Comment