ചുംബിച്ച് സ്ത്രീകളുടെ അസുഖം ഭേദമാക്കുമെന്ന് അവകാശവാദം; വ്യാജ സിദ്ധന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ചുംബിച്ച് സ്ത്രീകളുടെ അസുഖം ഭേദമാക്കുമെന്ന് അവകാശവാദം; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ഗുവഹാട്ടി (അസം): ചികിത്സയുടെ പേരിൽ ചുംബിച്ചും ആലിംഗനംചെയ്തും സ്ത്രീകളെ ചൂഷണം ചെയ്തുവന്ന സ്വയംപ്രഖ്യാപിത ആൾദൈവം അസമിലെ മോറിഗാവിൽ അറസ്റ്റിലായി. രാം പ്രകാശ് ചൗഹാൻ എന്ന ചുംബന സ്വാമിയാണ് അറസ്റ്റിലായത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ തന്റെ ദിവ്യ ചുംബനങ്ങളിലൂടെ സുഖപ്പെടുമെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഭഗവാൻ വിഷ്ണുവിൽനിന്ന് തനിക്ക് ദിവ്യശക്തി ലഭിച്ചിട്ടുള്ളതുകൊണ്ടാണ് എല്ലാം സാധ്യമാകുന്നതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. സ്ത്രീകളുടെ രോഗങ്ങൾ സുഖപ്പെടുത്താനായി സ്വന്തം വീട്ടിൽ ഒരു ക്ഷേത്രവും ഇയാൾ നിർമ്മിച്ചിരുന്നു. അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പോകുന്ന നിരവധി ഗ്രാമീണ സ്ത്രീകളെ ഇയാൾ ഇവിടെ ചൂഷണം ചെയ്തിരുന്നു. ഗ്രാമീണർക്കിടയിൽ വലിയ സ്വാധീനമാണ് ഇയാൾക്കുണ്ടായിരുന്നത്. ഇയാളുടെ അമ്മയും മകന്റെ മാന്ത്രിക കഴിവുകളെക്കുറിച്ച് ഗ്രാമത്തിൽ കഥകൾ പ്രചരിപ്പിച്ചിരുന്നു. ഇവരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മോറിഗാവ് ജില്ലയിൽഇത്തരത്തിലുള്ള നിരവധി വ്യാജ ചികിത്സകന്മാർ ഉണ്ടെന്നാണ് വിവരം. അസമിലെ സാക്ഷരതാ നിരക്ക് വളരെ കുറഞ്ഞ ജില്ലയാണിത്. Content Highlights:Assam "Kissing Baba" Arrested


from mathrubhumi.latestnews.rssfeed https://ift.tt/2Nk1oLg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages