ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കും പ്രവർത്തനങ്ങൾക്കുമായി കോൺഗ്രസ് മൂന്ന് പ്രധാന സമിതികൾ രൂപവത്കരിച്ചു. ഏകോപനം, പ്രകടനപത്രിക, പ്രചാരണം എന്നിവയ്ക്കായി മൂന്ന് കമ്മറ്റികൾക്കാണ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂപം നൽകിയിട്ടുള്ളത്. മുതിർന്ന നേതാവ്എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ഉൾപ്പെട്ട ഒമ്പതംഗ കോർ കമ്മിറ്റിയിൽ ഗുലാം നബി ആസാദ്, പി.ചിദംബരം,അശോക് ഗെഹ്ലോട്ട്, മല്ലികാർജ്ജുന ഖാർഗെ, അഹ്മദ് പട്ടേൽ, ജയ്റാം രമേശ്, രൺദീപ് സുർജെവാല എന്നിവർ അംഗങ്ങളാണ്. പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് 19 അംഗ കമ്മിറ്റിയാണുള്ളത്. കേരളത്തിൽ നിന്ന് ശശി തരൂരും ബിന്ദു കൃഷ്ണയും ഈ കമ്മിറ്റിയിലുണ്ട്. പ്രചാരണ കമ്മിറ്റിയിൽ 13 അംഗങ്ങളുണ്ട്. കേരളത്തിൽ നിന്ന് വി.ഡി. സതീശൻ ഈ കമ്മിറ്റിയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രകടനപത്രിക സമിതി മൻപ്രീത് ബാദൽ, പി.ചിദംബരം, സുഷ്മിത ദേവ്, രജീവ് ഗൗഡ, ഭൂപേന്ദ്ര സിങ് ഹൂഡ, ജയ്റാം രമേശ്, സൽമാൻ ഖുർഷിദ്, ബിന്ദു കൃഷ്ണ, സെൽജകുമാരി, രഘുവീർ മീന, ബാലചന്ദ്ര മുൻഗേക്കർ, മീനാക്ഷി നടരാജൻ, രജിനി പാട്ടിൽ, സാം പിട്രോഡ, സച്ചിൻ റാവു, തംറദ്വജ് സാഹു, മുകുൾ സാങ്മ, ശശി തരൂർ, ലളിതേഷ് ത്രിപാഠി. പ്രചാരണ സമിതി ചരൻദാസ് ഭക്ത, പ്രവീൺ ചക്രവർത്തി, മിൻൻഡ് ദെറോറ, കേത്കർ കുമാർ, ഖേരാ പവൻ, വി.ഡി.സതീശൻ, ആനന്ദ് ശർമ്മ, ജയ്വീർ ഷെർഗിൽ, രാജീവ് ശുക്ല, ദിവ്യ സ്പന്ദന, രന്ദീപ് സുർജെവാല, മനീഷ് തിവാരി, പ്രമോദ് തിവാരി
from mathrubhumi.latestnews.rssfeed https://ift.tt/2PEGUyH
via
IFTTT
No comments:
Post a Comment