ന്യൂഡൽഹി:നാവികസേനയ്ക്കുവേണ്ടി 21,000 കോടിയിലധികം രൂപ മുടക്കി 111ഹെലിക്കോപ്റ്ററുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനുള്ള അനുമതി നൽകി.ഹെലിക്കോപ്റ്ററുകൾ വാങ്ങുന്നതടക്കം 46,000 കോടിരൂപയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ശനിയാഴ്ച ചേർന്നഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ യോഗമാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.പ്രതിരോധ ആവശ്യങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഹെലിക്കോപ്റ്ററുകളാണ് വാങ്ങാൻ ഒരുങ്ങുന്നത്. ഇതിന് പുറമെതദ്ദേശീയമായി വികസിപ്പിച്ച 155 എം.എം തോക്കുകളും മറ്റ് അനുബന്ധ വസ്തുക്കളുംസൈന്യത്തിന്റെ ഭാഗമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പമെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചവയാണ് ഈ തോക്കുകൾ. 24 എൻ.എം.ആർ.എച്ച് ഹെലികോപ്റ്ററുകളും വാങ്ങാൻ തീരുമാനിച്ചുണ്ട്. യുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവയാണ് ഇവ. Content Highlights:111 Helicopters To Be Bought For Navy For 21,000 Crore
from mathrubhumi.latestnews.rssfeed https://ift.tt/2Lsr1YG
via
IFTTT
No comments:
Post a Comment