ശസ്ത്രക്രിയയുടെ പണം കേരളത്തിന്; അക്ഷയയ്ക്ക് സൗജന്യ ശസ്ത്രക്രിയാ വാഗ്ദാനവുമായി ആശുപത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ശസ്ത്രക്രിയയുടെ പണം കേരളത്തിന്; അക്ഷയയ്ക്ക് സൗജന്യ ശസ്ത്രക്രിയാ വാഗ്ദാനവുമായി ആശുപത്രി

തിരുച്ചി: അക്ഷയയെ ഓർമയില്ലെ ?.. തന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി സമാഹരിച്ച തുകയിൽ നിന്ന് ഒരു വിഹിതംകേരളത്തിന് ദുരിതാശ്വാസ സഹായമായി നൽകിയ തമിഴ് പെൺകുട്ടിയെ. അക്ഷയക്ക് തിരിച്ചൊരു സമ്മാനം നൽകിയിരിക്കുകയാണ് കേരളം ഇപ്പോൾ. അക്ഷയയുടെ ഹൃദയ ശസ്ത്രക്രിയ കേരളത്തിലെ ആശുപത്രി സൗജന്യമായി ഏറ്റെടുത്തിരിക്കുന്നു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ്ടെക്നോളജിയാണ് അക്ഷയയുടെ ശസ്ത്രക്രിയ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ കൊമരപാളയം സ്വദേശിയാണ് അക്ഷയ. ഹൃദയശസ്ത്രക്രിയയ്ക്കായി കരുതിവെച്ച തുകയുടെ ഒരു ഭാഗമാണി പതിനൊന്നുകാരി പ്രളയക്കെടുതിയിലായ അയൽ സംസ്ഥാനത്തിനായി നൽകിയത്. കൂലിപ്പണിക്കാരിയായ ജ്യോതിമണിയുടെ മൂന്നു പെൺമക്കളിൽ മൂത്തയാളായ അക്ഷയയ്ക്ക് ഇക്കഴിഞ്ഞ നവംബറിലാണ് ഹൃദ്രോഗം ഗുരുതരാവസ്ഥയിലാകുന്നത്. ആറുവർഷങ്ങൾക്കു മുമ്പ്ജ്യോതിമണിയുടെ ഭർത്താവ് മരിച്ചു. 2017ലാണ് അക്ഷയയുടെ ആദ്യത്തെ ശസ്ത്രക്രിയ കഴിയുന്നത്.വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നതോടെ ഓൺലൈനിലൂടെ ധനസമാഹരണം നടത്തുകയാണ് ജ്യോതിമണി ചെയ്തത്. ഫെയ്സ്ബുക്ക് വഴി അക്ഷയയ്ക്കായി തുടങ്ങിയ ധനസഹായത്തിന് മൂന്നരലക്ഷം രൂപയാണ് ലഭിച്ചിരുന്നത്.ഇതിൽനിന്ന് ഒരു വിഹിതമാണ് ദുരിതാശ്വാസ സഹായമായി കേരളത്തിന് നൽകിയത്. അക്ഷയയുടെ മനസ്സിന്റെ നന്മ തിരിച്ചറിഞ്ഞ ശ്രീ ചിത്തിര തിരുനാൾ ആശുപത്രി അധികൃതർ സൗജന്യമായി ശസ്ത്രക്രിയ ഏറ്റെടുക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2wlUeis
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages