സൂറത്ത് (ഗുജറാത്ത്):പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖിയാണ് സൂറത്തിൽ ഇപ്പോൾ സംസാര വിഷയം. എന്നാൽ, ഇതിന്റെ വില കേട്ടാൽ ഞെട്ടും. 50,000 മുതൽ 70,000 രൂപ വരെയാണ് ഈ സ്വർണ രാഖിയുടെ വില. മോദിക്ക് പുറമെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരുടെ ചിത്രം പതിച്ച രാഖികളും ഇവിടെ ഹിറ്റാണ്. ആകെ നിർമ്മിച്ച 50 രാഖികളിൽ 47 എണ്ണവും വിറ്റുപോയതായി കടയുടമ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കി. നേരത്തെ വാരണാസിയിലും നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖികൾ രക്ഷാബന്ധനോട് അനുബന്ധിച്ച് പുറത്തിറക്കിയുന്നു. ഈ രാഖികളുടെ ഫോട്ടോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. content highlights:Golden rakhis featuring PM Modi worth Rs 70,000 a big hit in Surat
from mathrubhumi.latestnews.rssfeed https://ift.tt/2BIfPHC
via
IFTTT
No comments:
Post a Comment