ന്യൂഡൽഹി: തെറ്റുകളുടെ അബദ്ധപഞ്ചാംഗമായിരിക്കുകയാണ് ഉത്തർപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയിരിക്കുന്ന വോട്ടർപട്ടിക. ആനയുടെയും പ്രാവിന്റെയും മുതൽ സിനിമാ താരം സണ്ണി ലിയോണിന്റെ ചിത്രം വരെയാണ് വോട്ടർമാരുടെ ചിത്രങ്ങളായി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ബാലിയ ജില്ലയിലെ 51 വയസ്സുകാരി ദുർഗാവതി സിൻഹയുടേതിന് പകരമായാണ് സണ്ണി ലിയോണിന്റെ ചിത്രം വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നാരദ് റായി എന്നയാളുടെ ചിത്രത്തിന് പകരമായുള്ളത് ആഫ്രിക്കൻ ആനയുടെ ചിത്രമാണ്. ഇങ്ങനെ പ്രാവിന്റെയും മാനിന്റെയും വരെ ചിത്രങ്ങളുണ്ട് വോട്ടർമാരുടേതായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് വോട്ടർപ്പട്ടികയുടെ രണ്ട് പേജുകൾ മാധ്യമങ്ങൾക്ക് ചേർന്നുകിട്ടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഡേറ്റാ ഓപ്പറേറ്റർമാരിലൊരാൾ മനപ്പൂർവ്വം വരുത്തിവച്ച പിഴവാണിതെന്നും അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാലിയ ജില്ലാ അധികാരികൾ അറിയിച്ചു. ജൂലൈ 15നാണ് വോട്ടർപ്പട്ടിക തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം പൂർത്തിയാക്കിയത്. കരട് പട്ടിക പൂർത്തിയാക്കിയതിലാണ് പിഴവുകൾ കണ്ടെത്തിയത്. content highlights:Sunny Leone Stars in Ballia Voters' List as 51-Year-Old 'Durgawati Singh',
from mathrubhumi.latestnews.rssfeed https://ift.tt/2wpHl76
via
IFTTT
No comments:
Post a Comment