'ഞാന്‍ ആരെയും കൊന്നിട്ടില്ല'; സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

'ഞാന്‍ ആരെയും കൊന്നിട്ടില്ല'; സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ്

കണ്ണൂർ: ഒരു ചെറിയ കടലാസിൽ ആത്മഹത്യാക്കുറിപ്പ്എഴുതിവെച്ചാണ് പിണറായി കൂട്ടക്കൊലക്കേസിൽ പ്രതിയായ സൗമ്യ തൂങ്ങിമരിച്ചത്. എന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ല. ബന്ധുക്കൾ ഒറ്റപ്പെടുത്തിയതിനാലാണ് ഞാൻ മരിക്കുന്നത്. ഞാൻ ആരെയും കൊന്നിട്ടില്ല. കുറിപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. സൗമ്യയുടെ മൃതദേഹം കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തടവുകാരിയുടെ ആത്മഹത്യ: ജയിൽജീവനക്കാർക്കെതിരേ നടപടിവന്നേക്കും കണ്ണൂർ: വനിതാ ജയിലിൽ വിചാരണത്തടവുകാരി സൗമ്യ (28) തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ ജീവനക്കാർക്കെതിരേ നടപടിയുണ്ടാകും. സംഭവത്തെക്കുറിച്ച് റീജ്യണൽ വെൽഫെയർ ഓഫീസർ കെ.വി. മുകേഷിനോട് റിപ്പോർട്ട് നൽകാൻ ഉത്തരമേഖലാ ഡി.ഐ.ജി. എസ്.സന്തോഷ് നിർദേശം നൽകി. ജയിൽ സൂപ്രണ്ട് കെ.ശകുന്തള അവധിയിലായിരുന്നതിനാൽ അസി. സൂപ്രണ്ട് കെ.രമയ്ക്കാണ് പകരം ചുമതല. മുൻപും ആത്മഹത്യാപ്രവണത കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളിൽ തൂങ്ങിമരിച്ചത് സുരക്ഷാവീഴ്ചയാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. കൂട്ടക്കൊലക്കേസിലെ പ്രതിയായിട്ടും ജയിൽ ഉദ്യോഗസ്ഥർ മതിയായ ശ്രദ്ധ കൊടുത്തില്ലെന്നും ആക്ഷേപമുണ്ട്. Content Highlights:pinarayi murder accused commits suicide; soumyas suicide note


from mathrubhumi.latestnews.rssfeed https://ift.tt/2woD2J3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages