കുവൈറ്റ് സിറ്റി: നഗരത്തിലൂടെ അലഞ്ഞുതിരിയുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച് കുവൈറ്റ് ലൈവ്സ്റ്റോക് അധികൃതർ. ആരോ രഹസ്യമായി വളർത്തിയ സിംഹം എങ്ങനെയോ രക്ഷപെട്ട് നഗരത്തിലെത്തിയതാകാമെന്നാണ് അധികൃതർ പറയുന്നത്. കുവൈറ്റ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കബാദ് ജില്ലയിലെ റസിഡൻഷ്യൽ ഏരിയയിലാണ് സിംഹത്തെ കണ്ടത്. വിവരമറിഞ്ഞ ഉടൻ സുരക്ഷാ ജീവനക്കാരും എൻവയോൺമെന്റ് പോലീസും സ്ഥലത്തെത്തി സിംഹത്തെ പിടികൂടി. മയക്കുവെടി വച്ചാണ് സിംഹത്തെ പിടികൂടിയത്. فيديو / أسد طليق في منطقة كبد . pic.twitter.com/QkgbFokUEb — المجلس (@Almajlliss) August 22, 2018 വളരെ തിരക്കുള്ള റോഡിലൂടെ നടന്നുനീങ്ങുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സിംഹത്തിന്റെ ഉടമയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് കുവൈറ്റ് ലൈവ്സ്റ്റോക്ക് അതോറിറ്റി അധികൃതർ പറഞ്ഞു.കുവൈറ്റിൽ മൂന്ന് വർഷം വരെ തടവ്ശിക്ഷയും പിഴയും ലഭിക്കാനുള്ള കുറ്റമാണ് നിയമവിരുദ്ധമായി വന്യമൃഗങ്ങളെ വളർത്തുന്നത്.ഇതിനോടകം സിംഹത്ത വളർത്തിയയാളെ കണ്ടെത്തിയതായാണ് റിപ്പോർട്ട് content highlights: Escaped Lion Captured In Residential Area.
from mathrubhumi.latestnews.rssfeed https://ift.tt/2MRx51q
via
IFTTT
No comments:
Post a Comment