ആലുവയില്‍ മറുനാടന്‍ തൊഴിലാളി ലഹരി മൂത്ത് പുഴയില്‍ ചാടി; പുഴയില്‍ വീണപ്പോള്‍ കരച്ചിലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ആലുവയില്‍ മറുനാടന്‍ തൊഴിലാളി ലഹരി മൂത്ത് പുഴയില്‍ ചാടി; പുഴയില്‍ വീണപ്പോള്‍ കരച്ചിലും

ആലുവ: ലഹരിയിൽ പുഴയിൽ ചാടിയ മറുനാടൻ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷിച്ചു. ആലുവ കുഞ്ഞുണ്ണിക്കര അക്വഡറ്റ് പാലത്തിൽ നിന്നാണ് പെരിയാറിലേക്ക് ചാടിയത്. വെള്ളിയാഴ്ച വൈകീട്ട് 6.30യോടെയാണ് സംഭവം. പുഴയിൽ വീണയുടൻ പാലത്തിന്റെ കാലിൽ പിടിച്ച് കിടന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കരയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആലുവ ഫയർഫോഴ്സെത്തി ഏറെ പണിപ്പെട്ടാണ് കരയ്ക്ക് കയറ്റിയത്. അവശനിലയിലായ ഇയാളെ പിന്നീട് ആലുവ ജില്ലാ ആശുപത്രിയിലാക്കി. അബോധാവസ്ഥയിലായതിനാൽ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് പറഞ്ഞു. ലീഡിങ് ഫയർമാൻ ജോസഫ് ആന്റണി, സേനാംഗങ്ങളായ കെ.എ. അനീഷ്, പി.എസ്. സന്തോഷ് കുമാർ, ആരിഷ്, എ.സി. സിനോജ്, എം.ആർ. ശരത്, അനൂപ്, എം.പി. നിസാം എന്നിവരാണ് ഇയാളെ രക്ഷിച്ചത്. Content Highlights:migrant labourer dived to periyar river in alwaye


from mathrubhumi.latestnews.rssfeed https://ift.tt/2vfmd3C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages