കളിത്തോക്കുമായി നിന്ന ബുദ്ധിവളര്‍ച്ചയെത്താത്ത യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

കളിത്തോക്കുമായി നിന്ന ബുദ്ധിവളര്‍ച്ചയെത്താത്ത യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു

സ്റ്റോക്ക്ഹോം: കൈയ്യിൽ കളിത്തോക്കുമായി നിൽക്കുകയായിരുന്ന ബുദ്ധിവളർച്ചയെത്താത്ത യുവാവിനെ പോലീസ് വെടിവെച്ചു വീഴ്ത്തി.സ്വീഡനിലാണ് സംഭവം.എറിക്ക് ടോറൽ എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. കളിത്തോക്കുമായി നിന്ന ഡൗൺ സിൻഡ്രോം ബാധിതനായ എറിക്ക് ടോറലിനെ അക്രമിയായി തെറ്റിദ്ധരിച്ച്പോലിസ് വെടിവെക്കുകയായിരുന്നു. ഇയാൾക്ക്ഓട്ടിസവുമുണ്ട്. വ്യാഴാഴ്ച സെന്ററൽ സ്റ്റോക്ക്ഹോമിൽ വാസസ്റ്റണിൽ ഒരാൾതോക്കുമായിനടക്കുന്നതായുള്ളവിവരം ലഭിച്ചതിനെ തുടർന്നാണ് പോലിസ് സ്ഥലത്തെത്തിയത്. തങ്ങൾ എത്തുമ്പോൾ എറിക്ക് ടോറൽ തോക്കുമായി നിൽക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്ഥിതി അപകടകരമെന്ന്തോന്നിയ പോലീസ് എറിക്കിനെ വെടിവെയ്ക്കുകയായിരുന്നു. എന്നാൽ, എറിക്ക് കൈവശം വെച്ചിരുന്നത് കളിത്തോക്കായിരുന്നുവെന്ന് പോലീസ് പിന്നീട്കണ്ടെത്തി. തങ്ങളുടെ മകൻ ഡൗൺ സിൻഡ്രോമും ഓട്ടിസവും ബാധിച്ച കുട്ടിയാണെന്ന് എറിക്കിന്റെ മാതാപിതാക്കൾ പറയുന്നു.അവനാകെ പറഞ്ഞിരുന്നത് അമ്മ എന്ന വാക്ക് മാത്രമാണ്. കയ്യിലുണ്ടായിരുന്നത് കളിത്തോക്കും. വെറും മൂന്ന് വയസ്സുകാരന്റെ മാനസികവളർച്ച മാത്രമുണ്ടായിരുന്ന അവൻ അപകടകാരിയാണെന്ന് പോലീസിന് എങ്ങനെ തോന്നിയെന്ന് മനസ്സിലാകുന്നില്ല. മൂന്ന്പോലീസുകാർ ചേർന്നാണ് എറിക്കിന്റെ വയറിന് നേർക്ക് നിറയൊഴിച്ചത്.- എറിക്ക് ടോറലിന്റെ അമ്മ കാറ്ററിന സോഡർബെർഗ് പറഞ്ഞു. അപകടകാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് എറിക്കിന് നേരെ വെടിയുതിർത്തതെന്നുംഒരുപാട് ഉദ്യോഗസ്ഥർ ഒരുമിച്ച് വെടിയുതിർക്കുകയായിരുന്നുവങ്കിലും സംഭവത്തിൽ കരുതികൂട്ടിയുള്ള ആക്രമണത്തിന് തെളിവില്ലെന്നുംപോലീസിന്റെ അന്വേഷണറിപ്പോർട്ടിൽ പറയുന്നു. സ്വീഡിഷ് പബ്ലിക്ക് റേഡിയോ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വർഷം ആറ് പേരെയാണ് സ്വീഡിഷ് പോലീസ് വെടിവെച്ച് കൊന്നത്.രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പോലീസിന്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെകടുത്ത വിമർശനമാണ് ഉയരുന്നത്. content highlights:police killed down syndome affected person because of holding a toy gun,Police Shot And Killed downsyndrome affected person


from mathrubhumi.latestnews.rssfeed https://ift.tt/2OIjNCK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages