നടുറോഡില്‍ വ്യവസായിയെ തോക്ക് ചൂണ്ടി 70 ലക്ഷം കവര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

നടുറോഡില്‍ വ്യവസായിയെ തോക്ക് ചൂണ്ടി 70 ലക്ഷം കവര്‍ന്നു

ന്യൂഡൽഹി: നടുറോഡിൽ വ്യവസായിയെ അക്രമികൾ തോക്ക് ചൂണ്ടി 70 ലക്ഷം രൂപ കവർന്നു. ഡൽഹി നരയ്നയിലെ റോഡിലാണ് സംഭവം. പണം കവരുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാശിഷ് ബൻസാൽ എന്ന വ്യവസായിക്കാണ് പണം നഷ്ടപ്പെട്ടത്. ഗുരുഗ്രാമിലേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ മോട്ടോർ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ തടയുകയായിരുന്നു. ഇവരിൽ ഒരാൾ തോക്ക് ചൂണ്ടുകയും മറ്റുള്ളവർ ചേർന്ന് പണം കവരുകയുമായിരുന്നു. മറ്റ് യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു കവർച്ച. വ്യവസായി എതിർക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഇയാളെ കീഴടക്കുകയായിരുന്നു. വ്യവസായിയെ നേരിട്ട് പരിചയമുള്ള ആളുകളാണ് സംഭവത്തിന് പുറകിലെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. Armed gunmen looted Rs 70 lakh from a businessman on a busy flyover in west Delhi. A passerby captured the robbery live on his mobile phone. Watch. #crime @TOIDelhi pic.twitter.com/hw6tYy7FAM — Raj Shekhar Jha (@rajshekharTOI) August 3, 2018 content highlights:Delhi Businessman Robbed Of Rs. 70 Lakh At Gunpoint On Busy Flyover


from mathrubhumi.latestnews.rssfeed https://ift.tt/2MeykEr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages