കമ്പകക്കാനം; കമ്പകക്കാനത്ത് കൃഷ്ണനെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പോലീസ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു. ഷിബു എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. പാങ്ങോട്നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളെ ഇടുക്കിയിലേക്ക് കൊണ്ടുവരും. നേരത്തെ കസ്റ്റഡിയിലെടുത്ത ആളുകളുടെ മൊഴിയിൽ നിന്നാണ് ഷിബുവിനെ കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് വിവരം. ഇന്നലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഒരാളെ വിട്ടയച്ചിരുന്നു. കൊലപാതകത്തെ കുറിച്ച് കൃത്യമായ വിവരം ഉള്ളയാളാണ് ഇപ്പോൾ പിടിയിലായ ഷിബുവെന്നാണ് സൂചന. സംസ്ഥാനത്തുടനീളം മന്ത്രവാദവുമായി സഞ്ചരിച്ചയാളാണ് മരണപ്പെട്ട കൃഷ്ണൻ. മന്ത്രവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസ് നൽകുന്ന സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2M1FBun
via
IFTTT
No comments:
Post a Comment