ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു

ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു. എസ്.യു.വി വാഹനത്തിലെത്തിയ ആളാണ് ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഭട്ടിണ്ടിയിലെ വസതിയിലാണ് സംഭവം. പ്രധാന ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും അവരെയും മറികടന്ന് ഇയാൾ വീട്ടിലേക്ക് കയറി. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഗാർഡുകൾ ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞു. പിടിവലിയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. Content Highlights:Man gunned down,Farooq Abdullah


from mathrubhumi.latestnews.rssfeed https://ift.tt/2Mh9WCi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages