ശ്രീനഗർ: ജമ്മു കശ്മീരിയിലെ ഷോപിയാൻ ജില്ലയിൽ കില്ലോറ ഗ്രാമത്തിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 തീവ്രവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. ലഷ്കർ-ഇ-തൊയ്ബ ഭീകരരാണ്കൊല്ലപ്പെട്ടവർ. ഭീകരർ എത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് വെള്ളിയാഴ്ച്ച രാത്രി സൈന്യം കില്ലോറ ഗ്രാമം വളയുകയായിരുന്നു. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്നാണ്ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കാശ്മീർ ഡി.ജി.പി എസ്.പി വൈദ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച തന്നെ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. കശ്മീരിലെ സോപൂർ ജില്ലയിലാണ് ഈ ഏറ്റുമുട്ടൽ നടന്നത്. 4 more bodies of terrorists visible at encounter site kiloora Shopian taking the total to 5 terrorists killed. Good Job boys , good for peace. — Shesh Paul Vaid (@spvaid) August 4, 2018 content highlights:Five militants killed in Shopian encounter
from mathrubhumi.latestnews.rssfeed https://ift.tt/2ALlOLg
via
IFTTT
No comments:
Post a Comment