തിരുവനന്തപുരം: മഴക്കാലത്ത് അവധി നൽകാൻ വൈകിയതിന് ട്രോളാനിറങ്ങിവരോട് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ച് കളക്ടർ. തിരുവനന്തപുരം കളക്ടർ കെ വാസുകിയാണ് ട്രോളന്മാരെയും ട്രോളത്തികളെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ട്രോളാനുള്ള നിങ്ങളുടെ കഴിവിനെ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ കാലാവസ്ഥാ വൃതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ ചെറുക്കാൻ കൂട്ടമായ പരിശ്രമങ്ങൾ ഉണ്ടാവണം. ഇതിനായി നിങ്ങളുടെ കഴിവിനെയും ഊർജത്തെയും വിലപ്പെട്ട സമയത്തെയും ഉപയോഗിക്കണം. Change Can Change Climate Change എന്ന പ്രകൃതി സംരക്ഷണ യജ്ഞത്തിലേക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. മഴയെത്തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയതിനെ തുടർന്ന് കളക്ട്രർക്കെതിരെ വ്യാപകമായ ട്രോളുകൾ പുറത്ത് വന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MjOxrY
via
IFTTT
No comments:
Post a Comment