കേരള ഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ കത്തിയുമായി മലയാളി യുവാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

കേരള ഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ കത്തിയുമായി മലയാളി യുവാവ്

ന്യൂഡൽഹി: ന്യൂഡൽഹിയിൽ മുഖ്യമന്ത്രി തങ്ങുന്ന കേരള ഹൗസിനു മുന്നിൽ കത്തിയുമായെത്തിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ചെട്ടിക്കുളങ്ങര സ്വദേശിയായ വിമൽ രാജ് ആണ് കത്തിയുമായി കേരള ഹൗസിനുമുന്നിലെത്തിയത്.സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്റെ കൈയ്യിൽനിന്ന് കത്തി പിടിച്ചുവാങ്ങി. രാവിലെ 9.25ഓടുകൂടിയാണ് ഇയാൾ എത്തിയത്. ഇയാളുടെ കൈയ്യിൽ ഒരു ബാഗും പോക്കറ്റിൽ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നുപറഞ്ഞാണ് ഇയാൾ എത്തിയത്. ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തു. ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാൾ പറയുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ ഇയാളെ കീഴ്പെടുത്തുകയും ഡൽഹി പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിൽ കേരള ഹൌസിൽ താമസിക്കുന്നത്. Content Highlights:Man at Kerala House with Knife, Chief Minister Pinarayi Vijayan


from mathrubhumi.latestnews.rssfeed https://ift.tt/2M2KbIM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages