ലണ്ടൻ: ഇംഗ്ലീഷ് വനിതാ കൗണ്ടി ടിട്വന്റി ക്രിക്കറ്റിൽ വീണ്ടും ഇന്ത്യൻ താരം സ്മൃതി മന്ദാനയുടെ ബാറ്റിങ് വെടിക്കെട്ട്. 61 പന്തിൽ 102 റൺസ് അടിച്ചെടുത്ത മന്ദാനയുടെ മികവിൽ ലാൻസെഷയർ തണ്ടറിനെതിരെ വെസ്റ്റേൺ സ്റ്റോം ഏഴു വിക്കറ്റിന്റെ വിജയമാഘോഷിച്ചു. 154 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റേൺ സ്റ്റോം 18.4 ഓവറിൽ ലക്ഷ്യം മറികടന്നു. ഇടങ്കയ്യൻ ഓപ്പണറായ ഇന്ത്യൻ താരം 12 ഫോറുകളുടേയും നാല് സിക്സുകളുടേയും അകമ്പടിയോടെയാണ് സെഞ്ചുറിയടിച്ചത്. വിജയമുറപ്പിച്ച ഘട്ടത്തിൽ 102 റൺസുമായി മന്ദാന പുറത്തായെങ്കിലും തൊട്ടുപിന്നാലെ ടീം വിജയത്തിലെത്തി. കഴിഞ്ഞ നാല് മത്സരങ്ങളിൽ 48, 37, 52 നോട്ടൗട്ട് , 43 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു സ്മൃതിയുടെ സ്കോർ. 282 റൺസ് നേടിയ സ്മൃതിയാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. അതേസമയം ഇതേ മത്സരത്തിൽ ഇന്ത്യയുടെ ടിട്വന്റി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ റണ്ണൊന്നുമെടുക്കാതെ പുറത്തുപോയി. സർറേ സ്റ്റാർസും ലാൻസെഷയർ തണ്ടറും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഹർമൻപ്രീത് മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നു. അവസാന ഓവറിൽ ഫോറും സിക്സുമടിച്ച് ഹർമൻപ്രീത് ലാൻസെഷയറിന് വിജയമൊരുക്കി. Content Highlights: Smriti Mandhana smashes 60-ball T20 hundred in England
from mathrubhumi.latestnews.rssfeed https://ift.tt/2Mey88b
via
IFTTT
No comments:
Post a Comment