കോണ്‍ടാക്ടില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍; മാപ്പ് പറഞ്ഞ് ഗൂഗിള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

കോണ്‍ടാക്ടില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍; മാപ്പ് പറഞ്ഞ് ഗൂഗിള്‍

ന്യൂഡൽഹി: മൊബൈൽ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ആധാർ ഹെൽപ്​ലൈൻ നമ്പർ കടന്നുകൂടിയതിൽ ക്ഷമചോദിച്ച് ഗൂഗിൾ. ആൻഡ്രോയിഡ് ഫോണുകളിൽ അബദ്ധത്തിൽ നമ്പർ കടന്നുകൂടിയതാണെന്നാണ് ഗൂഗിളിന്റെ വിശദീകരണം. 2014-ൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണുകളിൽ ആധാർ ഹെൽപ്പ്ലൈൻ നമ്പർ വന്ന് തുടങ്ങിയത്. അടിയന്തര ഹെൽപ്​ലൈൻ നമ്പറായ 112 എന്ന നമ്പറിന് പകരം അബദ്ധത്തിൽ ഈ നമ്പർ വന്നതാണെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം. അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും ഭാവിയിൽ ഇത്തരം തെറ്റുകൾ സംഭവിക്കില്ലെന്നും ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു. ഫോണുകളിൽ നിന്ന് ഈ നമ്പർ മാനുവലായി നീക്കം ചെയ്യാൻ സാധിക്കുമെന്നും ഗൂഗിൾ അറിയിച്ചു. വെള്ളിയാഴ്ചയാണ് രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് ആളുകളുടെ സ്മാർട്ട്ഫോണുകളിൽ ടോൾഫ്രീ ഹൈൽപ്​ലൈൻ നമ്പർ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയിൽപ്പെതോടെ ഒട്ടേറെയാളുകൾ ട്വിറ്ററിലൂടെ ആശങ്ക പങ്കുെവച്ചു. കോൺടാക്ട് ലിസ്റ്റിന്റെ സ്ക്രീൻഷോട്ടുകളടക്കം ഇവർ ട്വീറ്റ്ചെയ്തു. നേരത്തേ ആധാറിന്റെ പോരായ്മകൾ പുറത്തുകൊണ്ടുവന്ന ഫ്രഞ്ച് ഹാക്കർ എലിയറ്റ് ആൽഡേഴ്സണാണ് ട്വിറ്ററിലൂടെ വിഷയം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. ആധാർ ഉള്ളവരും ഇല്ലാത്തവരും ആധാർ ആപ്പ് ഇൻസ്റ്റാൾ ചെയ്തവരും ചെയ്യാത്തവരുമായ ഒട്ടേറെയാളുടെ ഫോണുകളിൽ ആധാർ ഹെൽപ്​ലൈൻ നമ്പർ സേവ് ചെയ്യപ്പെട്ടതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ആളുകൾ സേവ്ചെയ്യാതെ നമ്പർ കോൺടാക്ട് ലിസ്റ്റിൽ വന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ അദ്ദേഹം ആധാർ സമിതിയോട് (യു.ഐ.ഡി.എ.ഐ.) ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ആയിരക്കണക്കിനുപേർ തങ്ങൾക്കും സമാന അനുഭവമുണ്ടായ വിവരം പങ്കുെവച്ചു. എന്നാൽ, മൊബൈലുകളിൽ ആധാർ ഹെൽപ്ലൈൻ നമ്പർ ഉൾപ്പെടുത്താൻ ടെലികോം സേവനദാതാക്കളോടോ ഫോൺ നിർമാതാക്കളോടോ ഗൂഗിളിനോടോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആധാർസമിതി വ്യക്തമാക്കി. അനാവശ്യ ആശയക്കുഴപ്പങ്ങളുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും നമ്പറുകൾ ഫോണുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സമിതി അറിയിച്ചു. 1800 300 1947 എന്ന നമ്പറാണ് ഫോണുകളിൽ ഹെൽപ്​ലൈൻ നമ്പറായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇത് തെറ്റായ നമ്പറാണെന്നും 1947 എന്നതാണ് ശരിയായതും രണ്ടു വർഷത്തിലേറെയായി ഉപയോഗിക്കുന്നതെന്നും സമിതി കൂട്ടിച്ചേർത്തു. Conten Highlights:Google apologises, says Aadhaar toll-free no 'inadvertently' coded into the setup of Android


from mathrubhumi.latestnews.rssfeed https://ift.tt/2O9eiM8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages