വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി

വയനാട്: വെണ്ണിയോട് പുഴയിൽ നാലംഗ കുടുംബത്തെ കാണാതായതായി സൂചന. ചൂണ്ടേൽ ആനപ്പാറ സ്വദേശികളെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. കുടുംബാംഗങ്ങളുടെ ചെരിപ്പുകളും ഒരു കത്തും പുഴക്കരയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവിൽ സംശയാസ്പദമായ രീതിയിൽ രണ്ട് മുതിർന്നവരുടെയും രണ്ട് കുട്ടികളുടെയും ചെരിപ്പുകൾ കണ്ടെത്തിയത്. ഇതിനടുത്ത് മറ്റ് ചില സാധനങ്ങളും ഒരു കത്തും ഉണ്ടായിരുന്നു. ആ കത്തിൽ നിന്നാണ് ഇവർ ആനപ്പാറ സ്വദേശി നാരായണനും കുടുംബവുമാണ് എന്ന് സൂചന ലഭിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. Content Highlights:family is missing in Venniyodu river


from mathrubhumi.latestnews.rssfeed https://ift.tt/2vDJjQK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages