ഹൈദരാബാദ്: ഇന്റർനെറ്റ് ലോകം കീഴടക്കിയ കീ കീ ചലഞ്ചിന് തെലങ്കാനയിൽ നിന്നൊരു കിടിലൻ പതിപ്പ്. ലമ്പാടിപ്പള്ളി ഗ്രാമത്തിലെ രണ്ട് യുവകർഷകരാണ് വേറിട്ട രീതിയിൽ ചലഞ്ച് ഏറ്റെടുത്ത് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കീ കീ ചലഞ്ച് തുടങ്ങിയിട്ട് കുറച്ചുനാളുകളായെന്നതും പല രീതിയിലും പല ഭാവങ്ങളിലും പലരും അത് ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട് എന്നതുമൊക്കെ ഇനി പഴങ്കഥയാകും. പാടത്ത് കാളപൂട്ടുന്നതിനിടയിൽ കീ കീ ചലഞ്ച് ഏറ്റെടുത്ത രണ്ട് യുവാക്കളാണ് ആ കഥകളൊക്കെ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഒതു തനിനാടൻ കീ കീ ചലഞ്ച് വീഡിയോ ആണ് അവരുടേതായി പുറത്തുവന്നിരിക്കുന്നത്. അനിൽ ഗീല, പിള്ളി തിരുപ്പതി എന്നിവരാണ് ഈ വൈറൽ വീഡിയോയിലെ താരങ്ങൾ. പാടത്തെ ചെളിയിൽ താളത്തിന് ചുവടു വച്ചുകൊണ്ടാണ് ഇവരുടെ പ്രകടനം. ഉഴുതുകൊണ്ടിരിക്കുന്ന പാടത്ത് ഡാൻസ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് അനിൽ പറഞ്ഞു. ഏത് നിമിഷവും തെന്നിവീഴാനുള്ള സാധ്യത വളരെയധികമായിരുന്നു. അതുകൊണ്ട് റെക്കോഡ് ചെയ്യുന്നതിനു മുമ്പ് രണ്ട് മൂന്ന് തവണ ഞങ്ങൾ പരിശീലനം നടത്തിയിരുന്നു. തുടർന്നാണ് ഒറ്റടേക്കിൽ വീഡിയോ ഓകെ ആക്കിയത്. അനിൽ പറഞ്ഞു. #kikichallenge #village #style #drake #myvillageshow #kikidoyouloveme #kiki #india #telangana #telugu #kikidance #kikivideo #kikivillage #inmyfeelings #inmyfeelingschallenge A post shared by My Village Show (@myvillageshow) on Jul 31, 2018 at 11:48pm PDT വേറിട്ട രീതിയിൽ അവതരിപ്പിച്ചു എന്നത് മാത്രമല്ല ഇവരുടെ വീഡിയോയെ സ്വീകാര്യമാക്കിയിരിക്കുന്നത്. അപകടമൊഴിവാക്കാൻ ഏറെ ശ്രദ്ധിച്ചു എന്നതുകൊണ്ട് കൂടിയാണ് ജനങ്ങൾ ഈ വീഡിയോ ഏറ്റെടുത്തത്. കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ഇൻ മൈ ഫീലിങ് എന്ന ഗാനത്തിലെ കീ കീ എന്ന് തുടങ്ങുന്ന വരികളാണ് കീ കീ ചലഞ്ചിനായി ഉപയോഗിക്കുന്നത്. കീ കീ ഡു യു ലൗവ് മീ, ആർ യൂ റൈഡിങ് എന്ന വരികൾ കേൾക്കുമ്പോൾ കാറിൽ നിന്ന് ഇറങ്ങുകയും വാതിൽ തുറന്ന രീതിയിൽ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്തുമൊക്കെയാണ് ലോകമെമ്പാടുമുള്ളവർ കീ കീ ചലഞ്ച് ഏറ്റെടുത്തത്. റോഡ് സുരക്ഷ കണക്കിലെടുത്ത് ഇത്തരം പ്രവർത്തകളിൽ നിന്ന് പിന്തിരിയണമെന്ന് ഹൈദരാബാദ്, മുംബൈ, ബംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിൽ പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. Content Highlights:Meet the Farmers Whose Kiki Challenge Is Winning the Internet,Kiki Challenge
from mathrubhumi.latestnews.rssfeed https://ift.tt/2ndAol6
via
IFTTT
No comments:
Post a Comment