ന്യൂഡൽഹി: മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ജലന്ധർ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് വിശ്വാസികൾക്കുള്ള ബിഷപ്പിന്റെ സന്ദേശം. ബിഷപ്പിന്റെ സന്ദേശം ആദ്യപേജിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന മുഖപുസ്തകം രൂപതയിലെ വിവിധ കുടുംബയൂണിറ്റുകൾ വഴിയാണ് വിശ്വാസികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. ബിഷപ്പിന്റെ സന്ദേശത്തിൽ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് നേരിട്ട് പരാമർശമില്ല. എങ്കിലും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയിൽ ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്നും സന്ദേശത്തിൽ പറയുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രക്ഷാധികാരിയായ മുഖപുസ്തകത്തിന്റെ ചീഫ് എഡിറ്റർ വൈദികനായ ആന്റണി ജോസഫാണ്. ശാന്തിപുരയിലെ മിഷൻ പ്രസ്സിലാണ്പുസ്തകം അച്ചടിച്ചത്.വിശ്വാസികൾക്കിടയിൽ പിന്തുണ ആർജിക്കാനുള്ള ശ്രമത്തിലാണ് ബിഷപ്പിന്റെ നീക്കം.
from mathrubhumi.latestnews.rssfeed https://ift.tt/2Ks7zeb
via
IFTTT
No comments:
Post a Comment