കുമളി: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് 1599.20 അടിയിൽ എത്തിയതിനെ തുടർന്നാണ് രാവിലെ ഒമ്പതു മണിയോടെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തിയത്. 12.50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ലോവർ പെരിയാർ, കല്ലാർകട്ടി, മുതിരപ്പുഴ, മൂന്നാർ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രാവിലെ 10 മണിക്ക് 2396.88 അടിയായി. മൂന്നു ഷട്ടറുകളാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. ഒന്ന്, അഞ്ച് ഷട്ടറുകൾ അടച്ചു. പെരിയാറിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് 4.5 ലക്ഷം ലിറ്ററായി കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 168.71 മീറ്ററാണ്. നാല് ഷട്ടറുകളും ഒരു മീറ്റർ വീതം തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.88 അടിയായി. 2,3,4 ഷട്ടറുകൾ 1.5 മീറ്റർ തുറന്നിട്ടുണ്ട്. കർണാടകത്തിലെ ബീച്ചനഹള്ളി അണക്കെട്ടും തുറന്നിട്ടുണ്ട്. പമ്പ, ഇടമലയാർ, മലമ്പുഴ, ബാണാസുര സാഗർ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ 180 സെന്റിമീറ്ററിലേക്ക് ഉയർത്തിയ സാഹചര്യത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാളയാർ, ചുള്ളിയാർ അണക്കെട്ടുകളും ഇന്ന് തുറക്കും. കക്കി ഡാമിന്റെ തുറന്നിരിക്കുന്ന ഷട്ടറുകൾ 45ൽ നിന്ന് 30 സെന്റിമീറ്ററാക്കി കുറച്ചു. കേരളം, കർണാടകം, തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദമാണ് ഈ സംസ്ഥാനങ്ങളിൽ മഴയ്ക്ക് കാരണം.
from mathrubhumi.latestnews.rssfeed https://ift.tt/2P4CT69
via
IFTTT
No comments:
Post a Comment