ലഡാക്കില്‍ ചൈനയുടെ അതിര്‍ത്തി ലംഘനമെന്ന് റിപ്പോര്‍ട്ട്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ലഡാക്കില്‍ ചൈനയുടെ അതിര്‍ത്തി ലംഘനമെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡൽഹി: ലഡാക്ക് മേഖലയിൽചൈനയുടെ അധിനിവേശമെന്ന് റിപ്പോർട്ട്. ചൈനീസ് സൈന്യംകിഴക്കൻ ലഡാക്ക് മേഖലയിലെ ദെംചോക്കിൽ 300-400 മീറ്ററോളം മുന്നേറി സൈനികത്താവളങ്ങൾ സ്ഥാപിച്ചതായാണ് വിവരം. ഡോക് ലാം വിഷയത്തിൽഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ചൈനയുടെ ഈ നീക്കം. സൈനിക ആവശ്യം മുൻനിർത്തി വാഹനഗതാഗത സൗകര്യമുള്ള റോഡുകളുടെ നിർമാണം ചൈന തുടങ്ങുകയും അതിർത്തിയിലേക്കുള്ള പല റോഡുകളും പ്രവർത്തന സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചൈനയുടെ പ്രവർത്തനങ്ങൾ ഇന്ത്യ അപലപിച്ചിട്ടുണ്ട്. ചെർലോങ്-നെർലോങ് നല്ലൻ പ്രദേശത്ത് സ്ഥാപിച്ച് മൂന്നു സൈനികത്താവളങ്ങൾ ഉന്നതതല ചർച്ചകളെ തുടർന്ന് ചൈനീസ് സൈന്യംഅടുത്ത് കാലത്ത് നീക്കം ചെയ്തിരുന്നു. രണ്ടെണ്ണം ഇപ്പോഴും അവിടെയുണ്ട്. അതിനെകുറിച്ച് വിശദീകരണം തേടിയ ഇന്ത്യയോട് മൗനം പാലിക്കുകയാണ് ചൈന. 170 ഓളം തവണ ഇക്കൊല്ലം ചൈന അതിർത്തി ലംഘിച്ചതായാണ് റിപ്പോർട്ട്.2016 ൽ 273 ആയിരുന്ന അതിർത്തി ലംഘനം 2017 ൽ 473 ആയിരുന്നു. 73 ദിവസം നീണ്ട സൈനിക സംഘർഷാവസ്ഥ ഡോക്ലാമിൽ നടക്കുകയും ചെയ്തു.2016 ജൂണിൽ ഡോക് ലാം മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യൻ സേന പരാജയപ്പെടുത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MjBev7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages