വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാൻ തനിക്കു സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തൽ. പൊളിറ്റിക്കോ മാഗസിൻപ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്. കഴിഞ്ഞവർഷം മോദിയും ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദർശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. "ആ ഞാൻ വിചാരിക്കുന്നു എനിക്ക് അദ്ദേഹത്തിന് ഒരു പങ്കാളിയെ കണ്ടെത്തിക്കൊടുക്കാൻ സാധിക്കുമെന്ന്"- ട്രംപ് പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് ദക്ഷിണേഷ്യയുടെ ഭൂപടം വിശദമായി പഠിച്ചിരുന്നു. ഭൂട്ടാന്റെയും നേപ്പാളിന്റെയും പേരുകൾ ട്രംപ് തെറ്റായാണ് ഉച്ചരിച്ചത്. ഭൂട്ടാൻ എന്നതിന് ബട്ടൺഎന്നാണത്രെ ട്രംപ് ഉച്ചരിച്ചത്. ഭൂട്ടാനെയും നേപ്പാളിനെയും കുറിച്ച് ട്രംപിന് ധാരണയുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും ഇന്ത്യയുടെ ഭാഗങ്ങളാണെന്നായിരുന്നു ട്രംപ് വിചാരിച്ചിരുന്നത്- റിപ്പോർട്ടിൽ പറയുന്നു. മറ്റു നേതാക്കളുമായുള്ള ടെലഫോൺ സംഭാഷണങ്ങൾക്കിടെയിലെ പിഴവുകൾ, ഉച്ചാരണപ്പിശകുകൾ തുടങ്ങിയവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. content highlights:Trump Joked he could play matchmaker for Indian prime minister Narendra modi
from mathrubhumi.latestnews.rssfeed https://ift.tt/2MIooTQ
via
IFTTT
No comments:
Post a Comment