കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇതിനുള്ള ഒരുക്കങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്ന് പൂര്‍ത്തിയാക്കിവരികയാണ്. പോലീസിനെ നേരിടാന്‍ ബിഷപ്പ് വിശ്വാസികളെ ഇളക്കിവിടുന്നുമുണ്ട്. അതുകൊണ്ടുതന്നെ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാതെ തന്ത്രപരമായ നീക്കമായിരിക്കും പോലീസ് നടത്തുക. വൈദികരില്‍ നിന്നും മറ്റും മൊഴിയെടുത്ത ശേഷം ഏറ്റവും അവസാനമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന.
പഞ്ചാബ് പോലീസിന്റെ സഹായത്തോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുക. ഇതിനായി 55 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയുമായാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജലന്ധറില്‍ എത്തിയത്. കേരള പോലീസിന് പഞ്ചാബ് പോലീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
അതേസമയം, പോലീസിനെ നേരിടാന്‍ ബിഷപ്പും അദ്ദേഹവുമായി ബന്ധപ്പെട്ടപ്പെട്ടവരും സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പോലീസ് എത്തും മുന്‍പ് വിശ്വാസികളോട് ബിഷപ്പ് ഹൗസില്‍ എത്താനാണ് ബിഷപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതുപ്രകാരം വിശ്വാസികള്‍ രാവിലെ മുതല്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സംഘര്‍ഷമുണ്ടാക്കുന്നതിനാണ് വിശ്വാസികളെ വിളിച്ചുകൂട്ടിയിരിക്കുന്നത്. ബിഷപ്പ് ഹൗസില്‍ നിന്നും ഇടവക വികാരിമാര്‍ക്കും വേദഉപദേശികള്‍ക്കും ഇതിനുള്ള സന്ദേശം പുറപ്പെട്ടതായി കഴിഞ്ഞദിവസം 'മംഗളം ഓണ്‍ലൈന്‍' സന്ദേശം അടക്കം പുറത്തുവിട്ടിരുന്നു.
വാട്‌സ്ആപ് സന്ദേശം ചോര്‍ന്നതോടെ വേണ്ടപ്പെട്ടവരെ ഫോണില്‍ നേരിട്ടുവിളിച്ചായിരുന്നു ബിഷപ്പ് ഫ്രാങ്കോ പിന്നെ നിര്‍ദേശം നല്‍കിയത്. അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പോലീസിനെ ആക്രമിക്കണമെന്ന ധ്വനിയാണ് ഫോണ്‍വിളിയില്‍ ഉള്ളത്. എന്നാല്‍ ലക്ഷത്തിലേറെ അനുയായികള്‍ ഉള്ള ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ പൊക്കിയെടുത്ത് കോടതിയില്‍ ഹാജരാക്കിയ പഞ്ചാബ് പോലീസിന് ഇതെല്ലാം നിസാരം.
from mangalam.com https://ift.tt/2OoQnZe
via IFTTT
No comments:
Post a Comment