സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി താരമായിരിക്കുന്നത് ഒരു പപ്പട മുത്തശ്ശിയാണ്. 25 പപ്പടം, 20 രൂപ എന്നുറക്കെ വിളിച്ചുപറഞ്ഞാണ് മുത്തശ്ശിയുടെ പപ്പടം വില്‍പ്പന. ഈ പ്രായത്തിലും അധ്വാനിച്ചുജീവിക്കുന്ന മുത്തശ്ശി നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. തിരക്കേറിയ തെരുവുകളില്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെ പപ്പടം വില്‍ക്കുന്ന മുത്തശ്ശി. സോഷ്യല്‍ മീഡിയ ഇവരെ പപ്പടമുത്തശ്ശി എന്ന് വിളിച്ചു.
ബിജൂസ് സെലാബ്ദീന്‍ എന്നയാളാണ് മുത്തശ്ശിയെ കണ്ടെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്ത് കണ്ടെത്തിയ പപ്പടമുത്തശ്ശിയുടെ പേര് വസുമതി എന്നാണ്. വയസ്സ് 77. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും പരിസരത്തും പപ്പടം വില്‍ക്കുന്നുണ്ട്. ശാരീരിക അസ്വസ്ഥകള്‍ അലട്ടുന്നതിനിടെയാണ് പപ്പടകച്ചവടം. കഥയറിഞ്ഞ തിരുവനന്തപുരത്തെ ചില ഹോട്ടലുകള്‍ മുത്തശ്ശിയുടെ പപ്പടം മുഴുവന്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
എട്ട് മക്കളാണ് വസുമതിയമ്മക്ക്. ഭര്‍ത്താവിന്റെ മരണശേഷം മക്കളെ വളര്‍ത്തുന്നതിനായാണ് പപ്പടക്കച്ചവടം തുടങ്ങിയത്. ഉഴുന്ന് വാങ്ങി മാവാക്കുന്നതില്‍ തുടങ്ങി, അത് പരത്തി ഉണക്കി പപ്പടമാക്കി മാറ്റുന്നതില്‍ വരെ വസുമതിയമ്മയുടെ കൈകളെത്തും. ഇടനിലക്കാരുമില്ല, സഹായികളുമില്ല. നേരിട്ട് ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും. മായം ചേര്‍ക്കാത്ത പപ്പടമാണെന്നാണ് വസുമതിയമ്മ പറയുന്നത്. ഈ ഓണത്തിന് പപ്പടം വസുമതിയമ്മയുടെ കയ്യില്‍ നിന്നു തന്നെയാണെന്നാണ് പലരും പറയുന്നത്.
from mangalam.com https://ift.tt/2M8Al9o
via IFTTT
No comments:
Post a Comment