ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം ഒഴുക്കിക്കളയുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ തുടങ്ങി. ചെറുതോണി ഭാഗത്ത് നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചു തുടങ്ങി. രാവിലെ മുതല്‍ ഇടവേളയില്ലാതെ ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2401.34 അടിയായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ ആലോചിക്കുകയാണ്. െസക്കന്റില് മൂന്നു ലക്ഷം ലിറ്റര്‍ െവള്ളം ഒഴുക്കിക്കളായന്‍ ആേലാചന.
തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ ആലോചന ഉണ്ടെങ്കിലും മഴ തുടരുന്നതും ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതും അഞ്ചു ഷട്ടര്‍ ഉയര്‍ത്താനുള്ള സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. അതേസമയം തന്നെ ജനങ്ങളുടെ സുരക്ഷാകാര്യത്തിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കുന്നത്. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ പരിശോധിക്കുന്നുണ്ട്. അഞ്ചു ഷട്ടറുകള്‍ തുറക്കുന്നതിനാവശ്യമായ കരുതല്‍ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നുണ്ട്. രാവിലെ മൂന്ന് ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി പട്ടണത്തില്‍ വെള്ളം കുത്തിയൊലിച്ച് ഒഴുകുകയാണ്.
ചെറുതോണി ടൗണിലേക്ക് രാവിലെ തന്നെ വെള്ളം കയറി. നഗരത്തില്‍ ഇരു കരകളിലും മണ്ണിടിഞ്ഞു മരങ്ങള്‍ കടപുഴകി വീഴുകയാണ്. അപകട സാധ്യതയുള്ള മരങ്ങള്‍ അധികൃതര്‍ വെട്ടി നീക്കുന്നുണ്ട്. ബസ് സ്റ്റാന്റിന് സമീപം പഴയുടെ തീരം ഇടിഞ്ഞ് മൂന്ന് മരങ്ങള്‍ പാലത്തിനടിയിലൂടെ ഒലിച്ചുപോയി. പുഴയ്ക്ക് സമീപമുള്ള കടകള്‍ ഒഴിപ്പിച്ചു. വെള്ളം കുത്തിയൊലിച്ച് എത്തിയതിനെ തുടര്‍ന്ന് പുഴയ്ക്ക് സമീപം മണ്ണിടിഞ്ഞു വീഴുകയും ചെറു മരങ്ങള്‍ പാലത്തിനടിയിലൂടെ ഒലിച്ചു പോകുകയും ചെയ്തു. തുടര്‍ന്ന് ഇവിടുത്തെ കടകളും മറ്റും പോലീസ് എടുത്തുമാറ്റുകയും മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. ഇരട്ടിയിലധികം വെള്ളമാണ് ഒഴുകിപ്പോകുന്നത്.
പരമാവധി നാശനഷ്ടം കുറച്ച് മുമ്പോട്ട് പോകുകയാണ് ജില്ലാ ഭരണകൂടം ചെയ്യുന്നത്. പ്രശ്‌നബാധിത പ്രദേശത്തെ ആള്‍ക്കാരെ മാറ്റുകയാണ്. ഇവര്‍ക്കായി ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെങ്കിലും പലരും ക്യാമ്പിലേക്ക് മാറുന്നതിന് പകരും ബന്ധുവീടുകളിലും മറ്റും പോകുകയാണ്. ആദ്യ ഘട്ടമായി ചെറുതോണിയിലെ 40 കുടുംബങ്ങളെയാണ് ആദ്യം മാറ്റുന്നത്. ആദ്യം കിടപ്പുരോഗികള്‍ പിന്നാലെ ഭിന്നശേഷിക്കാര്‍ കുട്ടികള്‍ സ്ത്രീകള്‍ മുതിര്‍ന്നവര്‍ എന്ന ക്രമത്തിലാണ് ആള്‍ക്കാരെ ഒഴിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ തടിയമ്പാടുള്ള 240 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വരും. ആള്‍ക്കാര്‍ ബന്ധുവീടുകളിലേക്കാണ് മാറുന്നതെങ്കിലും അഞ്ചു പഞ്ചായത്തുകളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഓരോ പത്തു മിനിറ്റിലും ചെറുതോണിയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. അഗ്നിശമനസേനയും ദുരന്തനിവാരണ സേനയിലെ ആള്‍ക്കാര്‍ മറ്റുള്ളവര്‍ എന്നിവരെല്ലാം രംഗത്തുണ്ട്. അതേസമയം കാഴ്ച കാണാന്‍ ആളുകള്‍ ചെറുതോണിയിലേക്ക് എത്തുന്നത് പ്രതിസന്ധിയാകുന്നുണ്ട്. എന്നാല്‍ ഇവരെ അധികൃതര്‍ വഴിയില്‍ തന്നെ തടയുന്നുണ്ട്. മണ്ണിടിച്ചില്‍ സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ അപകടം ഒഴിവാക്കാനാണ് ഇത്. മഴ തുടരുന്ന സാഹചര്യത്തില്‍ റോഡുകള്‍ തകരാറിലാകുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് വിനോദസഞ്ചാരികളുടെ വാഹനങ്ങളും ചരക്കു വാഹനങ്ങളും മലയോര മേഖലയിലേക്ക് എത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കളക്ടറും ജില്ലാ ദുരന്ത നിവാരണ വിഭാഗവും നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു.
from mangalam.com https://ift.tt/2M8Ofs8
via IFTTT
No comments:
Post a Comment