പി. ജയരാജനെതിരായ ആര്‍.എസ്.എസ് ആക്രമണത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട നേതാവിനെ മുസ്ലീം ലീഗ് പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

പി. ജയരാജനെതിരായ ആര്‍.എസ്.എസ് ആക്രമണത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട നേതാവിനെ മുസ്ലീം ലീഗ് പുറത്താക്കി

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ ആര്‍.എസ്.എസ് ആക്രമണത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഭിഭാഷക സംഘടനാ നേതാവിനെ മുസ്ലീം ലീഗ് പുറത്താക്കി. മുസ്ലീം ലീഗ് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്് ആയിരുന്ന അഡ്വ. സി. ഷൂക്കൂറിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. ഷുക്കൂറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി സംസ്ഥാന പ്രസിഡന്റ് അഡ്വ. യു. എ ലത്തീഫ് അറിയിച്ചു.

അഭിഭാഷക സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് പുറമെ പാര്‍ട്ടി നടപടിയുമുണ്ടാകുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീനും അറിയിച്ചു. 19 വര്‍ഷം മുമ്പ് തിരുവോണ നാളിലാണ് പി. ജയരാജനെതിരെ ആര്‍.എസ്.എസ് ആക്രമണമുണ്ടായത്. വീട്ടില്‍ കയറി വെട്ടിയതിനെ മൃതപ്രായനായ ജയരാജന്റെ കൈയുടെ പൂര്‍ണ സ്വാധീന ശേഷി നഷ്ടപ്പെട്ടത് പോലും ഈ ആക്രമണത്തിന് ശേഷമാണ്.

19 വര്‍ഷം മുമ്പ് ആര്‍.എസ്.എസ് ആക്രമണത്തില്‍ ശരീരം പകുതി തളര്‍ന്ന പി. ജയരാജന്‍ ആര്‍.എസ്.എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്നു എന്നായിരുന്നു ഷൂക്കൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ അപൂര്‍വ അധ്യായമാകും പി. ജയരാജന്‍ എന്നും ഷൂക്കൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.



from mangalam.com https://ift.tt/2o9na9J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages