ലണ്ടൻ: ബ്രിട്ടനിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുത്ത പരിപാടി തടസപ്പെടുത്താൻ ഖലിസ്ഥാൻ അനുകൂലികളുടെ ശ്രമം. വേദിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ രാഹുൽ എത്തുന്നതിന് മുമ്പുതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കംചെയ്തു. വെസ്റ്റ് ലണ്ടനിലെ റുയിസ്ളിപ്പിൽ നടന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യു.കെ മഹാസമ്മേളനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വേദിയിലെത്തിയ ഒരുകൂട്ടം ഖലിസ്ഥാൻ അനുകൂലികൾ ഖലിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി. വേദിയിൽ ഉണ്ടായിരുന്ന സ്കോട്ലൻഡ് യാർഡ് ഉദ്യോഗ്സ്ഥർ ഉടൻ അവരെ നീക്കം ചെയ്തു. ഇതിനു പിന്നാലെ വേദിയിലെത്തിയ രാഹുൽഗാന്ധിയെ കോൺഗ്രസ് പാർട്ടി സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയാണ് ചടങ്ങിനെത്തിയവർ സ്വീകരിച്ചത്. ചങ്ങിൽ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രാഹുൽഗാന്ധി രൂക്ഷ വിമർശം ഉന്നയിച്ചതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോട്ടുചെയ്തു. content highlights:Khalistani supporters try to disrupt Rahul Gandhi event in UK
from mathrubhumi.latestnews.rssfeed https://ift.tt/2P8sB4a
via
IFTTT
No comments:
Post a Comment