ഇന്ത്യന്‍ ബാഡ്മിന്റണിന് ചരിത്ര നേട്ടം; സൈനയ്ക്ക് പിന്നാലെ സിന്ധുവും സെമിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ഇന്ത്യന്‍ ബാഡ്മിന്റണിന് ചരിത്ര നേട്ടം; സൈനയ്ക്ക് പിന്നാലെ സിന്ധുവും സെമിയില്‍

ജക്കാർത്ത: സൈന നേവാളിന് പിന്നാലെ പി.വി സിന്ധുവും ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ സെമിഫൈനലിൽ. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയ സിന്ധു ലോക 11-ാം റാങ്കുകാരി തായ്ലൻഡിന്റെ നിച്ചോൺ ജിന്ദാപോളിനെയാണ് പരാജയപ്പെടുത്തിയത്. നേരത്തെ തായ്ലൻഡുകാരിയും ലോക നാലാം റാങ്കുകാരിയുമായ രചനോക് ഇന്തനോണിനെ പരാജയപ്പെടുത്തി സൈനയും സെമിയിലെത്തിയിരുന്നു. ഇതോടെ ബാഡ്​മന്റണിൽ ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു. മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. ആദ്യ ഗെയിം 21-11ന് സിന്ധു നേടി. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവന്ന തായ്ലൻഡ് താരം 21-16ന് ഗെയിം വിജയിച്ച് മത്സരം നിർണായകമായ മൂന്നാം ഗെയിമിലെത്തിച്ചു. എന്നാൽ 22 മിനിറ്റിനുള്ളിൽ 21-14ന് മൂന്നാം ഗെയിമും സെമി ടിക്കറ്റും സിന്ധു നേടിയെടുത്തു. യമാഗുച്ചി അകാനെയും ചെൻ യുഫേയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും സിന്ധു സെമിയിൽ നേരിടുക. ലോക ഒന്നാം റാങ്കുകാരി ചൈനീസ്തായ്പെയിയുടെ തായ് സ്യൂയിങ്ങാണ് സൈനയുടെ എതിരാളി. ഇന്ത്യൻ താരങ്ങൾ സെമിയിൽ വിജയിച്ചാൽ സൈനയും സിന്ധുവും തമ്മിലുള്ള ഫൈനലിനാണ് ഏഷ്യൻ ഗെയിംസ് വേദിയാകുക. ഇരുവരും വെങ്കലമെങ്കിലും ഉറപ്പിച്ചതോടെ അത് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. 1982-ൽ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ്ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യ നേടുന്ന മെഡലുകളാണിത്. ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ ഇന്ത്യ എട്ടു മെഡലുകൾ നേടിയിട്ടുണ്ട്. അതിൽ ആറെണ്ണം ടീം വിഭാഗത്തിലും ഒരെണ്ണം പുരുഷ ഡബിൾസിലുമാണ്. Content Highlights: Saina Nehwal PV Sindhu assure India historic medals Asian Games 2018


from mathrubhumi.latestnews.rssfeed https://ift.tt/2PCloKF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages