ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുംവിധം സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. സോഷ്യൽ മീഡിയയിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള വാർത്തകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അർജന്റീനയിൽ നടക്കുന്ന ജി-20 ഡജിറ്റൽ എക്കോണമി മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിയുടെ കാര്യത്തിൽ ഒരുവിധത്തിലും വിട്ടുവീഴ്ച ചെയ്യാൻ ഇന്ത്യ ഒരുക്കമല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയെ മലിനമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യുമെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ സോഷ്യൽ മീഡിയയിലെ ദുരുപയോഗ പ്രവണതകൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിധ്വംസകമായ ആശയങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനെ പ്രാദേശികമായും അന്താരാഷ്ട്ര സഹകരണത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ട്. സൈബർ ഇടത്തെ സുരക്ഷിതമാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. എന്നാൽ, തീവ്രവാദം അടക്കമുള്ളവയ്ക്ക് വിവരങ്ങളുടെ സ്വകാര്യത ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Social media platforms, election, democracy, Ravi Shankar Prasad, Lok sabha election 2019
from mathrubhumi.latestnews.rssfeed https://ift.tt/2BKl7T4
via
IFTTT
No comments:
Post a Comment