ബാർബഡോസ്: ടിട്വന്റി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനവുമായി പാക് താരം. പാക് ബൗളർ മുഹമ്മദ് ഇർഫാനാണ് ബൗളിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. കരീബിയൻ പ്രീമിയർ ലീഗിലായിരുന്നു ഇർഫാന്റെ പ്രകടനം. ഞായറാഴ്ച ബാർബഡോസ് ട്രൈഡന്റ്സുംസെന്റ് കിറ്റ്സ് ആന്റ് നെവിസ് പാട്രിയട്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം. നാല് ഓവർ എറിഞ്ഞ ഇർഫാൻ 23 പന്തുകളിൽ റണ്ണൊന്നും വഴങ്ങിയില്ല. വിട്ടുകൊടുത്തത് ആകെ ഒരു റൺ. മൂന്ന് മെയ്ഡൻ ഓവറുകൾ എറിഞ്ഞ ഇർഫാൻ രണ്ടു വിക്കറ്റുകളും വീഴ്ത്തി. എന്നാൽ ഇർഫാന്റെ മികച്ച പ്രകടനത്തിനും ബാർബഡോസ് ട്രൈഡന്റ്സിന്റെതോൽവി തടയാനായില്ല. ആറു വിക്കറ്റിന് അവർ സെന്റ് കിറ്റ്സ് ആന്റ് നെവിസ് പാട്രിയട്സിനോട്തോറ്റു. ആദ്യം ബാറ്റ് ചെയ്ത ട്രിഡെന്റ്സ് നിശ്ചിത 20 ഓവറിൽ 147 റൺസെടുത്തു. 45 റൺസെടുത്ത നായകൻ ജേസൺ ഹോൾഡറായിരുന്നു ട്രിഡെന്റ്സിന്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാട്രിയട്സ് 18.5 ഓവറിൽ ലക്ഷ്യം കണ്ടു. ഇർഫാൻ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. Content Highlights: mohammad irfan bowls 23 dot balls most economical spell in t20 history
from mathrubhumi.latestnews.rssfeed https://ift.tt/2PEsleo
via
IFTTT
No comments:
Post a Comment