മുംബൈ: ഐ.എസ്.എൽ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും അമർ തൊമാർ കൊൽക്കത്തയും ഏറ്റുമുട്ടും. സെപ്റ്റംബർ 29-ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 12 റൗണ്ടുകളിലായി ആകെ 59 മത്സരങ്ങളാണ് ഈ സീസണിലുണ്ടാകുക. ഇത് മൂന്ന് ഇടവേളകളിലായാണ് നടക്കുക. സെപ്റ്റംബർ 30ന് നടക്കുന്ന സൂപ്പർ സൺഡേ പോരാട്ടത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ബെംഗളൂരു എഫ്.സിയും ചെന്നൈയ്ൻ എഫ്.സിയും ഏറ്റുമുട്ടും. വൈകുന്നേരം 7.30-നാണ് മത്സരം. ഒക്ടോബർ എട്ടു മുതൽ 16 വരെയും നവംബർ 12 മുതൽ 20 വരെയും ഇന്ത്യൻ ടീമിന്റെ സൗഹൃദ മത്സരങ്ങൾക്കായും ഡിസംബർ 17 മുതൽ എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിനായുംമത്സരങ്ങൾ നിർത്തിവെക്കും. വാരാന്ത്യങ്ങളിലാണ് മത്സരങ്ങൾ കൂടുതലുമുള്ളത്. ഫിക്സ്ച്ചർ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക Content Highlights: ISL 2018 Fixture Kerala Blasters vs ATK
from mathrubhumi.latestnews.rssfeed https://ift.tt/2wcYtO8
via
IFTTT
No comments:
Post a Comment