മുടി സെറ്റാക്കിയത് പോകുമെന്ന് പലരും കളിയായി പറയുമെങ്കിലും തലയിലേല്‍ക്കുന്ന ചൂടും വിയര്‍പ്പുമാണ് സ്ഥിരം ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് എല്ലാവരേയും പിന്തിരിപ്പിക്കുന്നത്. ചെറിയ കുഴിപോലും ഇരുചക്ര വാഹനക്കാരുടെ ജീവനെടുക്കുന്ന കാഴ്ചകള്‍ കൂടുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ് എന്നും ഓര്‍ക്കേണ്ടിയിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള സ്റ്റീവ് ഫെഹര്‍.
ഇദ്ദേഹം കണ്ടെത്തിയ എസി ഹെല്‍മറ്റിന് എസിഎച്ച്-1 എന്നാണ് പേര്. കൂളിങ് സംവിധാനങ്ങള്‍ പ്രത്യേകമായി നല്‍കുന്ന ഹെല്‍മറ്റുകളുണ്ടെങ്കിലും സ്വയം ശീതികരണ സംവിധാനത്തോടെയുള്ള ലോകത്തിലെ ആദ്യ ഹെല്‍മറ്റാണിത്. തെര്‍മോ ഇലക്ട്രിക് ടെക്‌നോളജിയുടെ അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ഫെഹര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ട്യുബുലാര്‍ സ്‌പെസര്‍ ഫാബ്രികിന്റെ സഹായത്തോടെയാണ് ഹെല്‍മറ്റിലെ എല്ലാ ഭാഗത്തേയ്ക്കും തണുപ്പെത്തുക.
ബാറ്ററി ചാര്‍ജ് ഉപയോഗിച്ചാണ് ഹെല്‍മറ്റ് പ്രവര്‍ത്തിക്കുക. ബൈക്കിലെ 12വോള്‍ട്ട് ബാറ്ററിയുമായി കണക്റ്റ് ചെയ്യാവുന്ന പിന്‍ ഹെല്‍മറ്റിനുണ്ട്. അതല്ലെങ്കില്‍ അഡീഷനല്‍ ബാറ്ററി ഉപയോഗിക്കുകയും ചെയ്യാം. 3000 എംഎഎച്ച് ബാറ്ററി ഉപയോഗിച്ച് തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ വരെയും 12000എംഎഎച്ച് ബാറ്ററി ഉപയോഗിച്ച് ആറ് മണിക്കൂര്‍ വരെയും തുടര്‍ച്ചയായി ഹെല്‍മറ്റ് പ്രവര്‍ത്തിപ്പിക്കാം. ഏകദേശം 38600 രൂപയാണ് ഹെല്‍മറ്റിന്റെ വില.
from mangalam.com https://ift.tt/2wqWCFo
via IFTTT
No comments:
Post a Comment