അവര്‍ തന്നെ അമ്പരപ്പിച്ചുകളഞ്ഞു; 'ഓ പോടു'മായി വീണ്ടും തിരുവനന്തപുരം കളക്ടര്‍ വാസുകി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

അവര്‍ തന്നെ അമ്പരപ്പിച്ചുകളഞ്ഞു; 'ഓ പോടു'മായി വീണ്ടും തിരുവനന്തപുരം കളക്ടര്‍ വാസുകി

തിരുവനന്തപുരം: പ്രളയസമയത്ത് കേരള ജനതയ്ക്ക് വേണ്ടി രാവും പകലുമില്ലാതെ അവര്‍ക്കൊപ്പം നിന്ന് കൈമൈയ് മറന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി ഐ.എ.എസ്. ഇപ്പോഴും അവര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഓണദിനത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു 500 സന്നദ്ധ പ്രവര്‍ത്തകരെക്കണ്ട അമ്പരപ്പില്‍ തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി ഐ.എ.എസിന്റെ 'ഓപോട്'. ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാനായി നടത്തിയ സംഗീതപരിപാടിയിലാണ് വാസുകി വീണ്ടും ഓ പോടുമായി എത്തിയത്.

രണ്ടും മൂന്നും മണിക്കൂറുകള്‍ മാത്രം ഉറങ്ങിയതിന് ശേഷം വീണ്ടും പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവര്‍ തന്നെ അമ്പരപ്പിച്ചു കളഞ്ഞുവെന്നും വാസുകി പറഞ്ഞു. 'ഓണമായിട്ട് 50 സന്നധപ്രവര്‍ത്തകരെ കിട്ടിയിരുന്നെങ്കില്ലെന്നു വിചാരിച്ചു, പക്ഷെ അമ്പതിന്റെ സ്ഥാനത്ത് 500 സന്നധപ്രവര്‍ത്തകരാണ് ദുരിതാശ്വാസക്യാംപ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. നിങ്ങളെന്നെ വീണ്ടും അമ്പരപ്പിച്ചു. കേരളത്തിന് വേണ്ടി ഓ പോട്'',വാസുകിയുടെ വാക്കുകള്‍ക്കു പിന്നാലെ ഹാളില്‍ മുഴങ്ങിയത് നിരവധി ഓ പോട്.

കൂട്ടത്തിലുള്ള എല്ലാവരേയും എടുത്തു പറഞ്ഞാണ് വാസുകി പ്രസംഗിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും എല്ലാ സന്നധപ്രവര്‍ത്തകര്‍ക്കും കലക്ടര്‍ പ്രത്യേകം നന്ദി പറഞ്ഞു. നേരത്തെയും വാസുകിയുടെ ക്യാംപിലെ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ തരംഗമായിരുന്നു.



from mangalam.com https://ift.tt/2BZo56e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages