മാറിട സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ അനസ്‌തേഷ്യ നല്‍കി ഡോക്ടര്‍ ബലാത്സംഗം ചെയ്തകായി പരാതി. ഫാഷന്‍ ഡിസൈനറായ എറിക് ബൈകോവയാണ് ബലാത്സംഗത്തിനിരയായത്. 59കാരനായ ഡോക്ടര്‍ യുരി ചെര്‍ണികോവാണ് സംഭവത്തിലെ പ്രതിയെന്ന് യുവതി ആപരോപിക്കുന്നു.
താന്‍ ബലാത്സംഗത്തിന് ഇരയാകുന്നത് അറിയുന്നുണ്ടായിരുന്നെന്നും എന്നാല്‍ അസ്‌തേഷ്യയുടെ പിടിയിലാരുന്നതിനാല്‍ ശബ്ദമുണ്ടാക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് എറിക് പറയുന്നു. സംഭവത്തില്‍ എറിക് പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം തുടരുകയുമാണ്. ലണ്ടനിലാണ് സംഭവം ഉണ്ടായത്. അതേസമയം തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഡോക്ടര്‍ യുരി ചെര്‍ണികോവ് സമ്മതിച്ചു. എന്നാല്‍ എറികയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെത്. അവര്‍ ആരോപിക്കുന്നത് പോലെ അനസ്‌തേഷ്യനല്‍കിയിട്ടല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
[IMG]
വിവാഹിതയായ എറികയ്ക്ക് ഒരു കുട്ടിയുമുണ്ട്. താന്‍ ബലാത്സംഗത്തിന് ഇരയാവുകയാണെന്ന് തനിക്ക് മനസിലായി താന്‍ കരഞ്ഞു, എന്നാല്‍ അനസ്‌തേഷ്യ നല്‍കിയിരുന്ന കാരണം ശബ്ദം പുറത്തേക്ക് വന്നില്ലെന്ന് എറിക് പറയുന്നു. താന്‍ മാറിട ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത് ഭര്‍ത്താവിന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അതിന്റെ ആവശ്യം ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് കേള്‍ക്കാതെയാണ് താന്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടറെ സമീപിച്ചതെന്ന് എറിക് പറയുന്നു.
ആശുപത്രിയില്‍ വെച്ചാണ് താന്‍ ആദ്യമായി ഡോക്ടറെ കാണുന്നത്. അതും സര്‍ജറിക്ക് കുറച്ച് സമയം മുമ്പ്. സര്‍ജറിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം വിവരിച്ച് തന്നിരുന്നു. താന്‍ ആദ്യമായിട്ടായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയ ആകുന്നതെന്നും എറിക് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് എല്ലാം ശരിയാകും എന്ന് നഡോക്ടര്‍ സംസാരിക്കുന്നത് താന്‍ കേട്ടു. പിന്നീട് അദ്ദേഹം ബലാത്സംഗം ചെയ്തുവെന്നും എറിക് പറഞ്ഞു. താന്‍ ശബ്ദം ഉണ്ടാക്കിയെങ്കിലും അനസ്‌തേഷ്യ നല്‍കിയിരുന്നതിനാല്‍ പുറത്തേക്ക് വന്നില്ല. കൈയ്യും കാലും എടുത്ത് പ്രതിരോധിക്കാനും സാധിച്ചില്ലെന്ന് യുവതി പറയുന്നു.
[IMG]
തനിക്ക് പ്രതികരിക്കാനാവുമായിരുന്നില്ല. ഓപറേഷന്‍ തിയേറ്ററില്‍ താനും ഡോക്ടറും തനിച്ചാണ് ഉണ്ടായിരുന്നത്. കാലുകള്‍ ഉപയോഗിച്ച് ഡോക്ടറെ തള്ളി മാറ്റാന്‍ ശ്രമിച്ചു, എന്നാല്‍ അതിന് സാധിച്ചില്ല. കണ്ണുകള്‍ക്ക് നല്ല ഭാരം അനുഭവപ്പെട്ടു അത് തുറക്കാന്‍ തനിക്ക് സാധിച്ചില്ല. താന്‍ ശാരീരികവും മാനസികവുമായി വിശ്വസിച്ച ഡോക്ടറാണ് ഇത്തരത്തില്‍ തന്നോട് പെരുമാറിയത്. ഭര്‍ത്താവിനോട് ഇത് പറയാനുള്ള ധൈര്യം തനിക്കില്ലായിരുന്നു. പരാതി നല്‍കിയെങ്കിലും ഭര്‍ത്താവിനെ ഉള്‍പ്പെടുത്താതെ അദ്ദേഹത്തെ അറിയിക്കാതെ വേണം അന്വേഷിക്കാന്‍ എന്ന് താന്‍ പറഞ്ഞിരുന്നെന്നും എറിക് വ്യക്തമാക്കി. പരാതി പിന്‍വലിക്കാനായി ഡോക്ടര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു.
എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം നിഷേധിക്കുകയാണ് ഡോക്ടര്‍ ചെയ്തത്. താനും എറിക്കുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാം അവരുടെ അനുമതിയോടെ ആയിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. പിന്നീട് തനിക്ക് ലൈംഗിക രോഗങ്ങള്‍ ഒന്നും ഇല്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നും എറിക് ആവശ്യപ്പെട്ടതായി ഡോക്ടര്‍ പറയുന്നു. താന്‍ ഇത് നല്‍കി. എന്നാല്‍ പിന്നീട് ഇവര്‍ ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ പോലീസിനോട് പറഞ്ഞു.
from mangalam.com https://ift.tt/2PkFSqp
via IFTTT
No comments:
Post a Comment