കതിര്‍മണ്ഡപത്തില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക്; കല്യാണ ചെക്കനും പെണ്ണും വരുന്നത് കണ്ട് അമ്പരന്ന് ജീവനക്കാര്‍; ഷില്‍ജുവിന്റെ രക്തദാനം വിസ്മയമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

കതിര്‍മണ്ഡപത്തില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക്; കല്യാണ ചെക്കനും പെണ്ണും വരുന്നത് കണ്ട് അമ്പരന്ന് ജീവനക്കാര്‍; ഷില്‍ജുവിന്റെ രക്തദാനം വിസ്മയമായി

മുക്കം: ജീവിത തിരക്കിനിടയില്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന പുതു തലമുറക്കിടയില്‍ വിവാഹ ദിവസം കതിര്‍മണ്ഡപത്തില്‍ നിന്ന് രക്ത ദാനത്തിനായി നേരെ ആശുപത്രിയിലെത്തി സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടി ഏവരേയും വിസ്മയിപ്പിച്ചിരിക്കുകയാണ് കാരശ്ശേരി സര്‍ക്കാര്‍ പറമ്പ് സ്വദേശി ഷില്‍ജുവും ഭാര്യ മലപ്പുറം വെട്ടുപാറ സ്വദേശി രേശമയും. രേശ്മയുടെ വീട്ടില്‍ വെച്ച് താലികെട്ടു കഴിഞ്ഞിറങ്ങുമ്പോഴാണ് കൂട്ടത്തില്‍ നിന്നാരോ രക്തം ആവശ്യമായ രോഗിയുമായി മൊബൈലില്‍ സംസാരിക്കുന്നതു ഷില്‍ജു കേട്ടത്.

കാരശ്ശേരി കക്കാട് സ്വദേശിനിയായ 21 കാരിക്കാണ് ബി പോസിറ്റീവ് രക്തം ആവശ്യമായിരുന്നത്. ഉടന്‍ തന്നെ ഷില്‍ജു രക്തദാനത്തിന് സന്നദ്ധനാവുകയായിരുന്നു. ഷില്‍ ജുവിന്റെ ഈ സന്നദ്ധത ഏവരേയും അത്ഭുതപ്പെടുത്തി. വിവാഹ ദിവസം വീട്ടില്‍ പോലും പോവുന്നതിന് മുന്‍പ് തന്നെ രക്തം നല്‍കാനായി തയ്യാറായ ഷില്‍ജുവിനെ എന്റെ മുക്കം വാട്‌സ് ആപ്പ് കൂട്ടായ്മ സന്നദ്ധ സേന കണ്‍വീനര്‍ അസ്‌ക്കറും കൂട്ടുകാരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷില്‍ജുവിന്റെ മനസ്, കെ.എം.സി.ടി മെഡിക്കല്‍ കോളെജില്‍ കഴിയുന്ന പാവപ്പെട്ട രോഗിയിലായിരുന്നു.

തന്റെ ഭര്‍ത്താവിന്റെ ഈ നല്ല മനസ് തിരിച്ചറിഞ്ഞ രേശ്മയും സുഹൃത്തുക്കളും പിന്നെ ഒട്ടും താമസിച്ചില്ല. നേരെ ആശുപത്രിയിലേക്ക്. ഭര്‍ത്താവിന്റെ ഈ നല്ല മനസില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണന്ന് ഭാര്യ രേശ്മ പറഞു.മുഹമ്മദ് കക്കാടായിരുന്നു പാവപ്പെട്ട രോഗിക്ക് രക്തത്തിനു വേണ്ടി എന്റെ മുക്ക ത്തിന്റെ സഹായം തേടിയത്.ആശുപത്രിയിലക്ക് കല്യാണ ചെക്കനും പെണ്ണും മറ്റ് നിരവധി പേരും വരുന്നത് കണ്ടപ്പോള്‍ ആശുപത്രി ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നെങ്കിലും കാര്യമറിഞ്ഞപ്പോള്‍ ഏറെ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. അതിനിടെ ഭാര്യ വീട്ടില്‍ നിന്ന് കല്യാണം കഴിഞ്ഞ് തിരിച്ചു പോന്ന ചെക്കനേയും പെണ്ണിനേയും കാണാതായതോടെ വീട്ടുകാര്‍ അല്‍പ്പം പരിഭ്രാന്തരായങ്കിലും കാര്യമറിഞ്ഞതോടെ അവരും സന്തോഷത്തോടെ കാത്തിരുന്നു.



from mangalam.com https://ift.tt/2PkR1rm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages