തിരുവനന്തപുരം : തന്നെ നോക്കി പരിഹാസ ചേഷ്ട കാണിച്ച വൈദ്യുതി മന്ത്രി എം.എം മണിയ്‌ക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍ എംഎല്‍എ രംഗത്ത്. എം.എം മണിക്ക് വൈദ്യുതി വകുപ്പ് നല്‍കിയപ്പോള്‍ അന്ന് താന്‍ നെറ്റിചുളിച്ചിരുന്നു. അത് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്നും വി.ഡി സതീശന്‍ പറഞ്ഞു.
മന്ത്രി എം.എം മണി തന്നെ നോക്കി പരിഹാസ ചേഷ്ടകള്‍ കാട്ടി. അദ്ദേഹം ഒരു നല്ല പൊതുപ്രവര്‍ത്തകനാണ്. നല്ല രാഷ്ട്രീയ പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹം മന്ത്രിയായപ്പോള്‍ സന്തോഷിച്ചയാളാണ്. എന്നാല്‍ വൈദ്യുതി വകുപ്പ് അദ്ദേഹത്തിന് കൊടുത്തപ്പോള്‍ അന്ന് താന്‍ നെറ്റിചുളിച്ചിരുന്നു. ആ നെറ്റിചുളിക്കല്‍ ശരിയായിരുന്നാണ് ഇപ്പോള്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന നീങ്ങള്‍ സൂചിപ്പിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണ്. ഡാം മാനേജ്‌മെന്റിന്റെ പ്രഥമികപാഠനം അറിയാത്തവര്‍ വരുത്തിവച്ചതാണിത്. വെള്ളം തുറന്നുവിടാന്‍ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ ചലനമറ്റു നിന്നു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ടു ദിവസം രക്ഷാപ്രവര്‍ത്തനത്തിനു പോലും സര്‍ക്കാര്‍ അനങ്ങിയില്ല. വെളളം ഇറങ്ങിയതിന് ശേഷമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നീക്കം ഉണ്ടായത്. സുഖമില്ലാത്തവരെപ്പോലും ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ലെന്നും അദ്ദേഹം സഭയില്‍ കുറ്റപ്പെടുത്തി.
from mangalam.com https://ift.tt/2onTyWo
via IFTTT
No comments:
Post a Comment