ഈ സമയം കേരളത്തില്‍ ഇല്ലാത്തതില്‍ ദു:ഖിക്കുന്നു, എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണമെന്നും ദുല്‍ഖര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ഈ സമയം കേരളത്തില്‍ ഇല്ലാത്തതില്‍ ദു:ഖിക്കുന്നു, എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണമെന്നും ദുല്‍ഖര്‍

കേരളം പ്രളയകെടുതിയോട് പോരാടുമ്പോള്‍ സംസ്ഥാനത്ത് ഇല്ലാത്തതില്‍ ദു:ഖിക്കുന്നുവെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണമെന്നും എന്തെങ്കിലും വിവരങ്ങള്‍ എത്തിക്കണമെങ്കില്‍ പറയണമെന്നും ദുല്‍ഖര്‍ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദുല്‍ഖിന്റെ പ്രതികരണം. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവുമാണ് നല്‍കിയത്.

പ്രളയം നാശം വിതച്ച കേരളത്തിന് സഹായവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ടൊവിനോ ,ജയസൂര്യ, ആസിഫ് അലി, ബാലു വര്‍ഗ്ഗീസ് എന്നിങ്ങനെ നിരവധി പേരാണ് ക്യാമ്പുകളില്‍ എത്തിയിരിക്കുന്നത്. ഇന്ദ്രജിത്ത് പൂര്‍ണ്ണിമ തുടങ്ങിയവരും സജീവമായി രംഗത്തുണ്ട്.

മലയാളത്തില്‍ നിന്നും മാത്രമല്ല തെന്നിന്ത്യയിലെ മിക്ക സിനിമ താരങ്ങളും കേരളത്തിന് സഹായവുമായി രംഗത്തെത്തി. മാത്രമല്ല ബോളിവുഡ് താരങ്ങളും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2L6chhU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages