ഖത്തര്‍: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഖത്തറും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി അന്‍പത് ലക്ഷം ഡോളറിന്റെ അടിയന്തിര സഹായമാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ രൂപയനുസരിച്ച് 35 കോടി രൂപയാണ് ഇത്. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രളയത്തില്‍ അനുശോചിച്ചുകൊണ്ട് രാഷ്ട്രപതിയ്ക്ക് സന്ദേശം അയച്ചിരുന്നു. കേരളം ദുരിതത്തില്‍ നിന്നും എത്രയും വേഗത്തില്‍ കര കയറട്ടെ എന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചുകൊണ്ട് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി നരേന്ദ്രമോദിക്കും സന്ദേശം അയച്ചിരുന്നു.
ഭരണാധികാരിക്ക് പുറമെ ഖത്തര്‍ ചാരിറ്റിയും സഹായത്തിന് രംഗത്തുണ്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ചു ലക്ഷം റിയാലിന്റെ സഹായം ഏര്‍പ്പെടുത്തുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്റേറ്റീവ് ഓഫീസ് മുഖേനയായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 60,000 പേരുടെ പുനരധിവാസത്തിന് ഈ തുക സഹായകമാക്കും.
from mangalam.com https://ift.tt/2vWKuvz
via IFTTT
No comments:
Post a Comment