വേല്‍സ്: കുട്ടികള്‍ കളിക്കുന്നതിന് സമീപം പാര്‍ക്കില്‍ നാല് ജോഡി കമിതാക്കളുടെ ലൈംഗിക വൈകൃതം. പട്ടാപ്പകലാണ് കമിതാക്കള്‍ കുട്ടികള്‍ക്ക് മുന്നില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കമിതാക്കളുടെ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുയരുന്നത്.
വേല്‍സിലെ കാര്‍ഡിഫിലുള്ള ബ്യുട്ട് പാര്‍ക്കിലാണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. നാല് ജോഡി കമിതാക്കള്‍ എത്തി ബ്ലാങ്കെറ്റ് വിരിച്ച് പാര്‍ക്കിലെ ഒരു മരത്തിനിടിയില്‍ കിടക്കുകയായിരുന്നു. ഒരാള്‍ വിവസ്ത്രനായും ബാക്കിയുള്ളവര്‍ പാതി വിവസത്രരുമായാണ് കാണ്ടത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി സംഭവം കണ്ടയാള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തുകയായിരുന്നു. ഒരു യുവതിയുടെ ശബ്ദം കേട്ട് താന്‍ നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് യുവാവ് പറയുന്നു. മറ്റ് ചിലരും ഇത് കണ്ട് ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നെന്ന് യുവാവ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
from mangalam.com https://ift.tt/2P318Bx
via IFTTT
No comments:
Post a Comment